കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കുടുംബ സംഗമം ചെറുവണ്ണൂരിൽ നടന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് അംഗം എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ചെറുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് പി എം ബാലൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സി കെ വിനോദ് , ഗാർഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പേരാമ്പ്ര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പിസി പ്രേമൻ എന്നിവർ ക്ലാസ്സ് എടുത്തു. കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി പി രവീന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പിസി ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി അംഗം വി ആർ ശൈലജ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സി സുരേന്ദ്രൻ സ്വാഗതവും ജോയിൻറ് സെക്രട്ടറി എൻ കെ നാരായണൻ നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിൽ പെൻഷൻകാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു