അയ്യറോത്ത് ക്ഷേത്രോത്സവം സമാപിച്ചു
ഫോട്ടോ:അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിൽ കോലധാരി ഉമേഷ് മുന്നൂറ്റാൻകെട്ടിയാടിയ പരദേവതയുടെ ചട്ട വെച്ച തിറ.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: വിളയാട്ടൂർ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറയുത്സവം സമാപിച്ചു. കൊടിയേറ്റം മുതൽ ഗണപതി ഹോമം വിശേഷാൽ പൂജകൾ' ദുർഗ്ഗാദേവിക്ക് നിവേദ്യം, ഗുളികന് നിവേദ്യം, ഗുരുവിന് പൂജ , കലശപൂജ, പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട്, ഇളനീർ പരവ്, മലയർകളി ,ദീപാരാധന,ആയുധമേഴുന്നള്ളത്ത്,തണ്ടാൻ വരവ്,വെള്ളാട്ടം, വെള്ള കെട്ട്, പരദേവത തിറയോടെ വാളകംകൂടി ഉത്സവം സമാപിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക്ശ്രീ തിലകം ജയകൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.ക്ഷേത്രം കാരണവർ അയ്യ റോത്ത് രാഘവൻ നമ്പ്യാർ, ടി. എ. നാരായണൻ നമ്പ്യാർ, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.എം. ബാബു,ആഘോഷ കമ്മിറ്റി ചെയർമാൻ ഇ. എം .ലിജു,കൺവീനർമോഹൻദാസ് കാരയിൽ,കിഴക്കേ സുരേഷ് ബാബു,എ.ടി മോഹൻദാസ്,പ്രമോദ് നാരായണൻ,ഗിരീഷ് മുചുകുന്ന്,രാജേഷ് കുനിയത്ത്,സുരേഷ് അയ്യ റോത്ത്,ഗിരീഷ് പാലേരി,പി. സി .ബാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ അയ്യ റോത്ത്,എ. കെ .ഗോപാലൻ,പി.സി. പ്രമോദ്,വിജയൻ നമ്പ്യാർ ഇടവത്ത്,ഗംഗാധരൻ വിയ്യൂർ ,കുനിയത്ത് ദാമോദരൻ എ .ടി രാമചന്ദ്രൻ ,കിഴക്കയിൽ രവീന്ദ്രൻ,എന്നിവർ നേതൃത്വം നൽകി.
