മേപ്പയ്യൂരിൽ സിപിഐഎം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
06 Mar 2026 01:48 AM
മേപ്പയ്യൂരിൽ സിപിഐ എം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്യുന്നു.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂരിൽ സിപിഐ എം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൂനംവള്ളിക്കാവിൽ, സിപിഐ എം മണ്ഡലം സെക്രട്ടറി കൂടിയായ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ചുമരെഴുതി കൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ആർട്ടിസ്റ്റുമാരായ സത്യൻ മേപ്പയ്യൂർ , സദാനന്ദൻ സർഗ്ഗ, അരുൺജിദേവ്, എന്നിവർ പങ്കെടുത്തു.
