അരിക്കുളത്ത് ഇടവിളകിറ്റ് വിതരണം ചെയ്തു.

12 Jun 2024 05:11 PM
അരിക്കുളത്ത് ഇടവിളകിറ്റ് വിതരണം ചെയ്തു.

വിതരണ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു.

അരിക്കുളം: നാളികേര വികസന ബോർഡ് എൽ.ഒ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തോപ്പിൽ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞൾ, ചേന , ചേമ്പ് എന്നിവ അടങ്ങിയ ഇടവിള കിറ്റ് വിതരണ ഉദ്ഘാടനം പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ എം. പ്രകാശൻ, എൻ.വി. നജീഷ് കുമാർ, മെമ്പർമാരായ കെ.എം. അമ്മത്, വി.പി.അശോകൻ, കൃഷി ഓഫിസർ അമൃത ബാബു, അസിസ്റ്റൻറ് കൃഷി ഓഫിസാർ ഇ.കെ. ഷാജി ബാബു എന്നിവർ പങ്കെടുത്തു.