ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് തുടക്കം

വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍)പാത
MEPPAYUR NEWS www.newsindialine.com a venture of Democrat
കൽപ്പറ്റ: ചുരങ്ങളിലെ പ്രതിസന്ധിയിൽ ഒറ്റപ്പെടുന്ന വയനാട് പഴങ്കഥയാകുന്നു. മഴ കനത്താൽ ഇടിയുന്ന ചുരങ്ങൾ; ചുരമടഞ്ഞാൽ ഒറ്റപ്പെടുന്ന മലയോര ജനത. കണ്ണീർ മഴയിൽ നനഞ്ഞൊഴുകുന്ന വയനാടൻ സ്വപ്നങ്ങൾ. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉണ്ടായ താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഉണ്ടായ ഗതാഗത തടസ്സം വയനാടിന്റെ ഓണ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. വിപണന മേഖലയെയും ടൂറിസം മേഖലയെയും മറ്റ് സഞ്ചാര ആവശ്യങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു. കോഴിക്കോട് നിന്ന് താമരശ്ശേരിയിലേക്കുള്ള ഗതാഗതം പ്രയാസകരമായ അവസ്ഥയിലായതോടെ തികച്ചും ഒറ്റപ്പെട്ട പ്രതീതിയിലാണ് മലയോര ജില്ലയാകെ, ഇതുവരെ .ഇനി ഇതിന് അറുതിയാകും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത വൈകാതെ യാഥാർത്ഥ്യമാകും.
======================================= |
വാർത്തകൾ വിരൽ തുമ്പിൽ |
ന്യൂസ്ഇന്ത്യലൈൻ മലയാളം |
വാർത്തകൾ...... അറിയാനും അറിയിക്കാനും
മേപ്പയ്യൂർ ന്യൂസ് | വാർത്താഗ്രൂപ്പിൽ അംഗമാകാം |
=======================================
**************************************************************************************ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ കോർപറേഷൻ എന്നിവ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിർമിക്കുക. 2134.5 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ പാത യാഥാർഥ്യമാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത് മാറും.കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമാണ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും