കുനിയിൽ മുഹമ്മദ് കുടുംബ സഹായനിധി-വ്യാപാര മിത്ര നൽകി.

31 Aug 2025 05:45 PM
കുനിയിൽ മുഹമ്മദ് കുടുംബ സഹായനിധി-വ്യാപാര മിത്ര നൽകി.

വ്യാപാരി വ്യവസായ സമിതിയുടെ വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 5 ലക്ഷം രൂപയുടെ സഹായനിധി വിതരണം ഉദ്ഘാടനം ടി .പി .രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

ഊരള്ളൂർ : വ്യാപാരി വ്യവസായ സമിതി യൂണിറ്റ് അംഗമായിരുന്ന കുനിയിൽ മുഹമ്മദ് കുടുംബത്തിന് വ്യാപാരി വ്യവസായ സമിതിയുടെ വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 5 ലക്ഷം രൂപയുടെ സഹായനിധി വിതരണം ഉദ്ഘാടനം ടി .പി .രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു.

=======================================

വാ‌ർത്തകൾ വിരൽ തുമ്പിൽ
ന്യൂസ്ഇന്ത്യലൈൻ മലയാളം

വാ‌ർത്തകൾ...... അറിയാനും അറിയിക്കാനും

മേപ്പയ്യൂർ ന്യൂസ്വാർത്താഗ്രൂപ്പിൽ അംഗമാകാം

=======================================

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാ സഹായം ജോ : സെക്രട്ടറിപി .ആർ . രഘുത്തമൻ വിതരണം ചെയ്തു. മുതിർന്ന വ്യാപാരികളായ കെ.കെ.അമ്മത് ,കെ ബാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നിർധനരായ 20 കുടുംബങ്ങൾക്ക് സമിതി ഊരള്ളൂർ യൂണിറ്റ് നൽകുന്ന ഓണക്കിറ്റ് വിതരണം വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ, മുൻ പ്രസിഡണ്ട് എ.കെ എൻ അടിയോടി,സമിതി താലൂക്ക് സെക്രട്ടറി ഷഫീർ എന്നിവർ നൽകി. വി. ബഷീർ, ടി കെ ശശി, അഷറഫ് വള്ളോട്ട്, എം.കെ. രാഗീഷ്, കെ.എം നജീദ്, ഗംഗാധരൻ അത്യോട്ട്, വി.പി. അബ്ദുറഹിമാൻ, ടി.ടി. ശങ്കരൻ, പി ദാമോദരൻ എന്നിവർ സംസാരിച്ചു. വി .പി . ശങ്കരൻ സ്വാഗതവും പി.എം.വിനോദ് കുമാർ നന്ദിയും പറഞ്ഞു.