സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ത്രിദിന ക്യാമ്പ് ആരംഭിച്ചു.

ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ എസ് പി സി ത്രിദിന ഓണ ക്യാമ്പ് പേരാമ്പ്ര സബ് ഡിവിഷൻ ഡിവൈഎസ്പി എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജി വി എച്ച് എസ് എസ് മേപ്പയൂർ സ്പർശം ത്രിദിന ഓണ ക്യാമ്പ് പേരാമ്പ്ര സബ് ഡിവിഷൻ ഡിവൈഎസ്പി എൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി ബിജു അധ്യക്ഷനായ ചടങ്ങിൽ മേപ്പയ്യൂർ എസ് എച്ച് ഒ ഇ കെ ഷിജു മുഖ്യപ്രഭാഷണം നടത്തി. എസ്പിസി പേരാമ്പ്ര എ എൻ ഓ യൂസഫ്,പിടിഎ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത്, എസ് എം സി ചെയർമാൻ മുജീബ് വി, അഡീഷണൽ ഹെഡ്മിസ്ട്രസ് പ്രീതി എന്നിവർ ആശംസ അർപ്പിച്ചു. പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എം കെ മുഹമ്മദ് സ്വാഗതവും എസ്പിസി കേഡറ്റ് ആൻവിയ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി പരേഡ് ഫിസിക്കൽ ട്രെയിനിങ് യോഗ ക്ലാസ്, ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്, രക്ഷിതാക്കൾക്ക് സെൽഫ് ഡിഫൻസ് ക്ലാസും നൽകി.സിപിഒ മാരായ സുധീഷ് കുമാർ,കെ ശ്രീവിദ്യ ഡ്രിൽ ഇൻസ്പെക്ടർമാരായ ലസിത്,സബിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വാർത്തകൾ വിരൽ തുമ്പിൽ....... ന്യൂസ് ഇന്ത്യലൈൻ മലയാളം.......വാർത്തകൾ അറിയാനും അറിയിക്കാനും മേപ്പയ്യൂർ ന്യൂസ് വാർത്താ ഗ്രൂപ്പിൽ അംഗമാകാം.