ഓണം കെങ്കേമമാകും; സപ്ലൈകോയില്‍ അത്ഭുതം

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ. വിലയില്‍ റെക്കോഡിട്ട വെളിച്ചെണ്ണയെ സപ്ലൈകോ വഴി വില കുറച്ച് ലഭ്യമാക്കിയതും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ അളവില്‍ അരി വിതരണം ചെയ്യാന്‍ തുടങ്ങിയതുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്.
MEPPAYUR NEWS www.newsindialine.com a venture of Democrat
ഓണക്കാലത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിയതോടെ ജനം സപ്ലൈകോ സ്‌റ്റോറുകളിലേക്ക്. വിലയില്‍ റെക്കോഡിട്ട വെളിച്ചെണ്ണയെ സപ്ലൈകോ വഴി വില കുറച്ച് ലഭ്യമാക്കിയതും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ അളവില്‍ അരി വിതരണം ചെയ്യാന്‍ തുടങ്ങിയതുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്.
ആഗസ്റ്റ് 29 ന് റെക്കോഡ് വരുമാനമാണ് സപ്ലൈക്കോയ്ക്ക് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം 17 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് വരുമാനമായി ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമാണിത്. ആഗസ്റ്റ് 27 ന് 15.78 കോടി രൂപയായിരുന്നു സപ്ലൈക്കോയുടെ പ്രതിദിന വരുമാനം. വെളിച്ചെണ്ണയും അരിയും തരംഗമായത് തന്നെയാണ് ഈ വരുമാന വളര്‍ച്ചയ്ക്ക് പ്രധാന കാരണം.
======================================= |
വാർത്തകൾ വിരൽ തുമ്പിൽ |
ന്യൂസ്ഇന്ത്യലൈൻ മലയാളം |
വാർത്തകൾ...... അറിയാനും അറിയിക്കാനും
മേപ്പയ്യൂർ ന്യൂസ് | വാർത്താഗ്രൂപ്പിൽ അംഗമാകാം |
=======================================
കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരിയും 349 രൂപ നിരക്കില്‍ ശബരി വെളിച്ചെണ്ണ
കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരിയും 349 രൂപ നിരക്കില്‍ ശബരി വെളിച്ചെണ്ണയും ആണ് സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്നത്. ഇതോടെയാണ് ജനങ്ങള്‍ സപ്ലൈകോയിലേക്ക് തിരിച്ചുകയറിയത്. മാത്രമല്ല സബ്‌സിഡി സാധനങ്ങള്‍ സെപ്റ്റംബറിലേത് മുന്‍കൂര്‍ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവില്‍ സബ്‌സിഡി വസ്തുക്കള്‍ വിറ്റഴിക്കുന്നുണ്ട്. ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് സപ്ലൈകോയുടെ വരുമാനം.ഈ മാസം കഴിഞ്ഞദിവസം വരെ 41 ലക്ഷം പേര്‍ സപ്ലൈകോയിലെത്തി. സപ്ലൈകോ ഓണം ഫെയറുകള്‍ വഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയില്‍ 80.03 ലക്ഷം രൂപ സബ്‌സിഡി സാധനങ്ങള്‍ വഴിയാണ് എന്നും അധികൃതര്‍ അറിയിച്ചു.