അധ്യക്ഷ പദവിയിൽ മൂന്ന് വർഷം; അഡ്വ:കെ പ്രവീൺകുമാറിന് ആദരം.

11 Sep 2024 03:51 AM
അധ്യക്ഷ പദവിയിൽ മൂന്ന് വർഷം; അഡ്വ:കെ പ്രവീൺകുമാറിന് ആദരം.

മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ ധന്യതാപത്രം അഡ്വ:കെ പ്രവീൺകുമാറിന് സമർപ്പണം നടത്തുന്നു.



മേപ്പയ്യൂർ:ജില്ലാകോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പദവിയിൽ മൂന്ന് വർഷം പിന്നിട്ട അഡ്വ:കെ പ്രവീൺകുമാറിനെ അരിക്കുളം മണ്ഡലം കോൺസ്സ് കമ്മറ്റി ധന്യതാപത്രം നൽകി ആദരിച്ചു.മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ ധന്യതാപത്ര സമർപ്പണം നടത്തി.പിന്നിട്ട കാലയളവിൽ കെ.പി.സി.സി നിർദ്ദേശിക്കുന്ന പാർട്ടി പരിപാടികൾ കൃത്യമായി നടപ്പിലാക്കൽ,ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസിൻ്റെ മിന്നുന്ന പ്രകടനം,ഡി.സി.സി യ്ക്ക് പുതിയ ആസ്ഥാന മന്ദിരം പണിയൽ എന്നിവ പരിഗണിച്ചാണ് ആദരിച്ചത്.കെ.പി.സി.സി അംഗം പി രത്നവല്ലി ടീച്ചർ,ഡി.സി.സി സെക്രട്ടറിമാരായ മുനീർ എര വത്ത്,ഇ അശോകൻ,മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി,സംഘാടക സമിതി കൺവീനർ രാമചന്ദ്രൻ നീലാംബരി,സുമേഷ് സുധർമൻ,പി.കെ.കെ ബാബുഎന്നിവർ സംസാരിച

admin

Tags: