പുളിക്കൂൽ ചാലിൽ പി.കെ.ഗോപാലൻ നിര്യാതനായി
17 Oct 2026 07:11 AM
ഭാര്യ: എം.എം. ജാനകി. റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരനാണ്. കേരള പഞ്ചായത്ത് എംപ്ലോയീസ് . അസോസിയേഷൻ ,കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ, കർഷകസംഘം, കെ എസ് വൈ എഫ്, സി പി ഐ എം എന്നിവയുടെ മുൻകാല പ്രവർത്തകനാണ്. മേപ്പയ്യൂരിലെ സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗങ്ങളിൽ പ്രമുഖനാണ്.
മേപ്പയ്യൂർ: മഠത്തും ഭാഗം ശാന്തി നഗർ പുളിക്കൂൽ ചാലിൽ പി.കെ.ഗോപാലൻ (76-റിട്ട: പഞ്ചായത്ത് ജീവനം) നിര്യാതനായി. മേപ്പയ്യൂർ, പേരാമ്പ്ര, പയ്യോളി, കീഴരിയൂർ, വയനാട് പഞ്ചായത്തുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ പുതുക്കോട്ടുമ്മൽ താഴ കുനി ചെക്കോട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: എം.എം. ജാനകി. മക്കൾ: മഞ്ജുഷ, ജിഷ. മരുമക്കൾ: എം സി രാജീവൻ (കാളിയത്ത് മുക്ക്, പി.ജി. വെജിറ്റബ്ൾസ് - കൊയിലാണ്ടി & മേപ്പയ്യൂർ )വിനീത് (വിമുക്ത ഭടൻ,മുതുകാട് ). സി പി ഐ എം മേപ്പയ്യൂർ എൽ സി സെക്രട്ടറി പി.ടി ബാലൻറെ അമ്മാവനാണ്. ശാന്തി നഗർ റസിഡൻ്റ്സ് അസോസിയേഷൻെറ സ്ഥാപക സെക്രട്ടറിയാണ്.
