സിപിഐഎമ്മിൽ പുത്തൻകാറ്റ്; നവീകരണം! എം.ബി.രാജേഷും പി. ജയരാജനും വി.ശിവൻകുട്ടിയുംജോൺ ബ്രിട്ടാസും സംസ്ഥാന നേതൃത്വത്തിൽ
പാർട്ടി തലത്തിലെ പരിഷ്കരണത്തിന്റെയും തിരുത്തലുകളുടെയും ആദ്യപടിയാണ് ഇതെന്നും കീഴ്‌ഘടകങ്ങളിലും സമാനമായ കാര്യങ്ങൾ ഉണ്ടാകുമെന്നുമാണ് വിലയിരുത്തലുകൾ.
MEPPAYUR NEWS
കോഴിക്കോട്: സി പി ഐ എം സംസ്ഥാന നേതൃത്വത്തിൽ അടിമുടി അഴിച്ചു പണി. വടകര പാർലമെൻറ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ പ്രമുഖ നേതാവ് പി ജയരാജൻ സിപിഐഎമ്മിന്റെ പ്രധാന സ്ഥാനത്തേക്ക് എത്തുന്നു എന്നുള്ളതാണ് ഒരു സവിശേഷത. ഏറ്റവും കുറഞ്ഞ പ്രായത്തിൽ വാർത്താചാനലിന്റെ മേധാവിയായി പ്രവർത്തിച്ച ആദ്യ ജേണലിസ്റ്റായ ജോൺ ബ്രിട്ടാസ് പാർട്ടി നേതൃത്വത്തിൽ എത്തുന്നു എന്നത് ബൗദ്ധിക തലത്തിൽ ഉള്ള ഇടപെടലായി വിശേഷിപ്പിക്കപ്പെടുന്നു. ജെൻസി പ്രതിനിധികൾ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നു എന്നതും സവിശേഷതയാണ്.ജോൺ ബ്രിട്ടാസ് പാർട്ടി സംസ്ഥാന സെൻററിൻെറ ഭാഗമായി പ്രവർത്തിക്കും. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കാനാവും. പാലക്കാട് സംസ്ഥാന സമ്മേളനത്തിന് ശേഷം സി പി ഐ എം സംസ്ഥാന സമ്മേളനത്തിലേക്ക് യുവജനങ്ങൾക്ക് ഇത്രയും പ്രാധാന്യം ലഭിച്ച മറ്റൊരു സമ്മേളനം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, പാർട്ടിയുടെ സാമ്പത്തിക ദാർശനിക തലങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവും നേതൃത്വവും ആയിരുന്ന ഡോ: തോമസ് ഐസക് എന്നിവർ സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്നും ഒഴിവായി എന്നതാണ്, ഒരു കാര്യം. രണ്ടുപേരും സംസ്ഥാന നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഉണ്ടാകും എന്നതാണ് വിശദീകരണം.കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കാനാവും.സംസ്ഥാന സെൻററിൻെറ ഭാഗമായും ഇവർ പ്രവർത്തിക്കും.
പാർട്ടി തലത്തിലെ പരിഷ്കരണത്തിന്റെയും തിരുത്തലുകളുടെയും ആദ്യപടിയാണ് ഇതെന്നും കീഴ്‌ഘടകങ്ങളിലും സമാനമായ കാര്യങ്ങൾ ഉണ്ടാകുമെന്നുമാണ് വിലയിരുത്തലുകൾ.
