മേപ്പയ്യൂരിൽ വയോജന കേന്ദ്രവും ടൗൺ സ്ക്വയറും സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രൻ്റ്സ് വെൽഫെയർ അസോസിയേഷൻ

04 Sep 2026 07:16 AM
മേപ്പയ്യൂരിൽ വയോജന കേന്ദ്രവും ടൗൺ സ്ക്വയറും സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രൻ്റ്സ് വെൽഫെയർ അസോസിയേഷൻ

പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് സമർപ്പിച്ച 30 ഇന ചാർട്ടർ ഓഫ് ഡിമാൻസിൽ (അവകാശപത്രികയിൽ)ആണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.

MEPPAYUER NEWS

മേപ്പയ്യൂർ:മേപ്പയ്യൂരിൽ വയോജന കേന്ദ്രവും ടൗൺ സ്ക്വയറും സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രൻ്റ്സ് വെൽഫെയർ അസോസിയേഷൻആവശ്യപ്പെട്ടു. വയോജന കേന്ദ്രത്തിന്റെ നടത്തിപ്പിന് പഞ്ചായത്തിൻറെ നേതൃത്വത്തിൽ വയോജന സമിതി രൂപീകരിക്കണമെന്നും സീനിയർ സിറ്റിസൺ ഫ്രൻ്റ്സ് വെൽഫെയർ അസോസിയേഷൻ, മേപ്പയ്യൂർ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ച അവകാശപത്രികയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മേപ്പയ്യൂർ ടൗണിൽ പൊതു പരിപാടികൾ നടത്തുന്നതിനും ആളുകൾക്ക് ഒത്തുകൂടുന്നതിനും ടൗൺ സ്ക്വയർ സ്ഥാപിക്കണമെന്നും എസ് സി എഫ് ഡബ്ലിയുഎ , പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് സമർപ്പിച്ച 30 ഇന ചാർട്ടർ ഓഫ് ഡിമാൻസിൽ (അവകാശപത്രികയിൽ) നിർദ്ദേശിക്കുന്നു.

മേപ്പയ്യൂർ പഞ്ചായത്തിലെ ബഹുജനങ്ങളെ പൊതുവായും  മുതിർന്ന പൗരന്മാരെ പ്രത്യേകമായും ബാധിക്കുന്ന പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് 30 ഇന അവകാശ പത്രിക പഞ്ചായത്ത് അധികൃതർക്ക്  സമർപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഹ്രസ്വകാലമായി നടപ്പാക്കാവുന്നവയും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കാവുന്നവയുമായ നിർദ്ദേശങ്ങളാണ് അവകാശ പത്രികയിലൂടെ സമർപ്പിച്ചിട്ടുള്ളത്.  സംഘടനയുടെ വാർഷിക സമ്മേളനത്തിൽ അവകാശപത്രിക സംബന്ധിച്ച വിശദമായ ചർച്ചയും അതിൻറെ അടിസ്ഥാനത്തിൽ തുടർ കാര്യങ്ങളും പ്രവർത്തനങ്ങളുംസംബന്ധിച്ച് തീരുമാനിക്കും. അവകാശ പത്രികയിലെ നിർദ്ദേശങ്ങളോട് അനുഭാവപൂർവ്വമായാണ് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചതെന്ന് SCFWAപറഞ്ഞു