ഓണാഘോഷം സംഘടിപ്പിച്ചു

25 Aug 2026 02:53 AM
ഓണാഘോഷം സംഘടിപ്പിച്ചു

മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം മുജീബ് കോമത്തിന് പായസം നൽകി കർണാടക.പി.സി.സി ജന:സെക്രട്ടറി ടി.കെ ഷാഹിദ് ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അഡ്വ: ഫാത്തിമ തഹലീയ എംഎൽഎ പി.സി കല്യാണി അമ്മയ്ക്ക് ഓണപ്പുടവ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പായസ വിതരണ ഉദ്ഘാടനം കർണാടക പിസിസി ജനറൽ സെക്രട്ടറിയും മിനിമം വെയജ്‌സ് ബോർഡ് ചെയർമാനുമായ ടി കെ ഷാഹിദ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പികെ അനീഷ് അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഇ അശോകൻ, കെ പി വേണുഗോപാൽ, ബ്ലോക്ക് കോൺ. ജനറൽ സെക്രട്ടറി സി എം ബാബു,ആന്തേരി ഗോപാലകൃഷ്ണൻ, സിപി നാരായണൻ, ഷബീർ ജന്നത്ത്, പറമ്പാട്ട് സുധാകരൻ, ശ്രേയസ് ബാലകൃഷ്ണൻ, കെ ടി വിനോദൻ,പ്രസന്നകുമാരിചൂരപ്പറ്റ , സുരേഷ് മൂന്നൊടി, ടി കെ അബ്ദുറഹ്മാൻ, സുധാകരൻ പുതുക്കുളങ്ങര, ഷാജഹാൻ തായാട്ട് എന്നിവർ സംസാരിച്ചു.

സത്യൻ വിളയാട്ടൂർ, ബിജു കുനിയിൽ, പി കെ രാഘവൻ, റിഞ്ചു രാജ് എടവന, സുഭിലാഷ് പടിക്കൽ, എൻ കെ ഹസ്സൻ, ജിഷ മഞ്ഞകുളം, കെഎം ശ്യാമള, എന്നിവർ നേതൃത്വം നൽകി