പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെമേപ്പയ്യൂരിൽ എൽ.ഡി. എഫ് ബഹുജന മാർച്ച്
എൽ.ഡി. എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച ബഹുജന മാർച്ച് ആർ.ജെ. ഡി, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് അഡ്വ. രാജീവൻ മല്ലിശ്ശേരി ഉൽഘാടനം ചെയ്യുന്നു.
MEPPAYUR NEWS * NEWS INDIA LINE
MNN REPORTER
മേപ്പയ്യൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി എഫ് സർക്കാരിന്റെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി. എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ആർ.ജെ. ഡി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് അഡ്വ. രാജീവൻ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.നിബിത , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുനിൽ, കെ.കെ.ബാലൻ മാസ്റ്റർ, കെ.രാജീവൻ , പി.പ്രസന്ന, നിഷാദ് പൊന്നങ്കണ്ടി, ഇ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മേലാട്ട് നാരായണൻ, എന്നിവർ സംസാരിച്ചു. കെ.ടി.രാജൻ സ്വാഗതം പറഞ്ഞു. മാർച്ചിന് എൻ.എം. ദാമോദരൻ, പി.ടി ബാലൻ, എം. കെ രാമചന്ദ്രൻ മാസ്റ്റർ, വി.പി മോഹനൻ, എ.ടി.സി അമ്മത് എന്നിവർ നേതൃത്വം നൽകി.
എൽ ഡി എഫ് സർക്കാർ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന് 3,14,33,000 രൂപ ബജറ്റിൽ പദ്ധതി വിഹിതമായി അനുവദിച്ചത്, യു.ഡി എഫ് സർക്കാർ 300,97,000 രൂപയായി കുറച്ചുവെന്നും പട്ടികജാതി ഉപ (എസ്സ്.സി.പി)ഫണ്ടിനത്തിൽ
53,43,000 രൂപയായിരുന്നത് 45,42,000
രൂപയായി കുറച്ചുവെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്ഥിരം സമിതി ചെയർമാനുമായ വി. സുനിൽ പറഞ്ഞു. ധനകാര്യ കമ്മീഷൻെറ ഗ്രാൻറിനത്തിലും വൻകുറവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു
