കൂനംവെള്ളിക്കാവിൽ കനത്ത മഴയിൽ വീട് തകർന്നു.
09 Aug 2026 10:16 PM
ശനിയാഴ്ച രാത്രിയിലെകനത്ത മഴയിൽ തകർന്ന കൂനംവെള്ളിക്കാവിലെ മലോറത്ത് ശങ്കരൻ്റെ വീട്മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത, വാർഡ് മെമ്പർ സുനിത ആച്ചിക്കുളങ്ങര എന്നിവർ സന്ദർശിക്കുന്നു.
മേപ്പയ്യൂർ : കൂനംവെള്ളിക്കാവിലെ മലോറത്ത് ശങ്കരൻ്റെ വീട് ശനിയാഴ്ച രാത്രിയിലെ കനത്ത മഴയിൽ തകർന്ന് വീണു.മേപ്പയ്യൂർ പഞ്ചായത്ത് ആറാം വാർഡിലാണിത്.ഭാര്യ മരിച്ച ശേഷം 75 കാരനായ ഗൃഹനാഥൻ ശങ്കരൻ തനിച്ച് താമസിക്കുന്ന വീടാണ് മഴയിൽ തകർന്നു വീണത്. ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ നടന്ന അപകടത്തിൽ നിന്ന് തല നാരിഴക്കാണ് രക്ഷപ്പെട്ടത്. രാത്രി ഒമ്പതോടെയാണ് സംഭവം. വീടിൻറെ ഓടിട്ട ഭാഗത്തിന്റെ മേൽക്കൂര തകർന്ന് ഓട്, കഴുക്കോൽഎന്നിവ താഴേക്ക് പതിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയിൽ അധികം നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ശങ്കരനെ സുരക്ഷിതമായി മകൻ്റെ വീട്ടിലേക്ക് മാറ്റുകയായായിരുന്നു.മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലിജീഷ് നടയ്ക്കൽ,വാർഡ് മെമ്പർ സുനിത ആച്ചിക്കുളങ്ങര , എന്നിവർ സ്ഥലം സന്ദർശിച്ചു
