ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കൽ നിർത്തലാക്കിയത് വയോജനദ്രോഹവും പ്രതിഷേധാർഹവും : അമരവിള രാമകൃഷ്ണൻ
കഴിഞ്ഞ 10 വർഷക്കാലവും ഒരു ബുദ്ധിമുട്ടുമില്ലാതെ നടത്തി വന്നിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ 3 മാസം കൊണ്ട് ഇത്രയും പ്രശ്നങ്ങൾ വന്നുപെട്ടതെങ്ങനെയെന്നു സർക്കാർ പരിശോധിച്ച് നടപടിയെടുക്കുന്നതിനു പകരം വയോജനങ്ങളെ പാടേ അവഗണിക്കാനും ദ്രോഹിക്കാനുമുള്ള നയങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും യു ഡി എഫ് നേതൃത്വം അതിന് അദ്ദേഹത്തെ ഉപദേശിക്കണമെന്ന് ആവശ്യം.
തിരുവനന്തപുരം: കിടപ്പുരോഗികൾക്കെന്ന പോലെ തന്നെ വീടിനു പുറത്തുപോയി പെൻഷൻ തുക ബാങ്കിൽ നിന്നോ എ ടി എം ൽ നിന്നോ എടുക്കാൻ കഴിയാത്ത വയോജനങ്ങൾക്ക് ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്ന രീതി പിൻവലിച്ച സംസ്ഥാന സർക്കാർ നടപടി ദുരുപദിഷ്ടവും സംശയയാസ്പദവും വയോജന ദ്രോഹവുമാണെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ആരോപിച്ചു. ഒറ്റയ്ക്ക് വീടിനു പുറത്ത് പോകാൻ കഴിയാത്തവരും കൂട്ടിന് ആരെയെങ്കിലും കൂടെ കൊണ്ടുപോകാൻ ഇല്ലാത്തവരുമായ വന്ദ്യ വയോധികരായ നിരവധി വയോജനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്. തങ്ങൾക്കു പുറത്തു പോയി പെൻഷൻ തുക കൈപ്പറ്റാൻ കഴിയാത്തതുമൂലം ചില ബന്ധുക്കളെയോ പരിചയക്കാരെയോ ആശ്രയിക്കുന്നത് പ്രയാസകരമാണെന്ന് അദ്എദേഹം പറഞ്ഞു. പെൻഷൻകാർക്ക് വലിയ ഒരാശ്വാസമായിരുന്നു പെൻഷൻ നേരിട്ട് വീടുകളിലെത്തിച്ചിരുന്ന പദ്ധതി. തങ്ങളുടെ മുൻകാല ഭരണങ്ങളിൽ ക്ഷേമ പെൻഷൻ ഓണക്കാലങ്ങളിലടക്കം കുടിശ്ശിഖ വരുത്തിയിരുന്നതിന്റെ മറ്റൊരു രൂപമായി മാത്രമേ ഇപ്പോഴത്തെ നടപടിയെ കാണാനാകൂ.
പദ്ധതി നടത്തിപ്പിൽ പാളിച്ചയോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനു പകരം പദ്ധതി തന്നെ ഉപേക്ഷിക്കുന്നത് " എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ് "
കഴിഞ്ഞ 10 വർഷക്കാലവും ഒരു ബുദ്ധിമുട്ടുമില്ലാതെ നടത്തി വന്നിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ 3 മാസം കൊണ്ട് ഇത്രയും പ്രശ്നങ്ങൾ വന്നുപെട്ടതെങ്ങനെയെന്നു സർക്കാർ പരിശോധിച്ച് നടപടിയെടുക്കുന്നതിനു പകരം വയോജനങ്ങളെ പാടേ അവഗണിക്കാനും ദ്രോഹിക്കാനുമുള്ള നയങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും യു ഡി എഫ് നേതൃത്വം അതിന് അദ്ദേഹത്തെ ഉപദേശിക്കണമെന്നും ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്ക് ക്ഷേമ പെൻഷൻ വീടുകളിലെത്തിച്ചിരുന്ന രീതി തുടരണമെന്നും അത് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും അമരവിള രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
