ബ്രഹ്മ ഡിവോഷൻ ഷെയർഡ് ഇൻ മെലഡീസ് കൈതപ്രത്തിൻെറ തണലിൽ, ട്രൂപ്പിൽ 4 മേപ്പയ്യൂരുകാർ
08 Aug 2026 03:07 AM
എം കെ രഞ്ജിത്ത് കുമാർ, രതീഷ് മേപ്പയൂർ,രജീഷ് കുമാർ,റിജേഷ് കുമാർ എന്നിവരാണ് മേപ്പയ്യൂരിൽ നിന്നുള്ള പ്രതിഭകൾ
MEPPAYUR NEWS * NEWS INDIA LINE
MNN REPORTER
കോഴിക്കോട്: ഭക്തിയും സംഗീതവും സ്വാന്തനവും സമന്വയിപ്പിച്ച് സ്വാതിതിരുന്നാൾ കലാകേന്ദ്രവും വി.ഫോർ.യു സ്റ്റാർ വോയ്സും ചേർന്നൊരുക്കുന്ന മലയാളത്തിന്റെ പുണ്യം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അവതരിപ്പിയ്ക്കുന്ന Brahma Devotion shared in melodies ന്റെ ഓഫീഷ്യൽ ബ്രോഷർ പ്രകാശനം സ്വാതി കലാ കേന്ദ്രത്തിൽവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു ബ്രഹ്മയിലെ മുഴുവൻ കലാകാരൻമാരുടെ സാനിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ രാജീവ് വി ഫോർ യു, രഖിലേഷ്സ്റ്റാർ വോയ്സ്, രാജീവ് ഡാഡ് ,ജംഷീ സ്വാതി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കൈതപ്രം നേതൃത്വം വഹിച്ച ബ്രഹ്മയുടെ സംഗീതാർച്ചന അരങ്ങേറി.മേപ്പയ്യൂരിലുളള എം കെ രഞ്ജിത്ത് കുമാർ, രതീഷ് മേപ്പയൂർ,രജീഷ് കുമാർ,റിജേഷ് കുമാർ എന്നിവർ അംഗങ്ങളാണ്.
