മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു.വൻ നാശ നഷ്ടം
23 Jul 2026 11:02 PM
തീപിടിത്ത ദൃശ്യം. അഗ്നിശമനസേന രക്ഷാപ്രവർത്തനത്തിൽ
മേപ്പയ്യൂർ: മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു.മേപ്പയ്യൂർ ടൌണിനടുത്ത് കീഴ്പ്പയ്യൂർ റോഡിലെ തയ്യിൽ അഷ്റഫിൻ്റെ വീടിന് ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത് . മേപ്പയ്യൂർ പോലീസും പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിശമനസേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിൻെറ അടുക്കളഭാഗവും ഡ്രോയിംഗ് റൂമും കത്തിനശിച്ചിട്ടുണ്ട്.വീട്ടിലെ വിവിധ ഉപകരണങ്ങൾക്കും കേടു പാടുകൾ സംഭവിച്ചു.വൻ നാശ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. അന്തരീക്ഷമാകെ പുക പടലം കൊണ്ടു നിറഞ്ഞിരുന്നതായി നാട്ടുകാർപറഞ്ഞു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിബിത സംഭവ സ്ഥലം സന്ദർശിച്ചു.
