കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ഇന്ന് കൊഴുക്കല്ലൂരിൽ

14 Jun 2026 11:20 AM
 കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം  ഇന്ന്  കൊഴുക്കല്ലൂരിൽ

ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കാലത്ത് 9.30ന് തുടങ്ങും. 16 മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 260 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും

മേപ്പയ്യൂർ: കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ഇന്ന് കൊഴുക്കല്ലൂരിൽ നടക്കും. മാമ്പൊയിൽ കെ ജി എം എസ് യുപി സ്കൂളിൽ പ്രത്യേകം തയ്യാറാക്കുന്ന " ആർ കണ്ണൻ മാസ്റ്റർ നഗറിൽ" ആണ് സമ്മേളനം. പ്രതിനിധി സമ്മേളനം കാലത്ത് 9.30ന് തുടങ്ങും. ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി എം വിശ്വൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. പ്രസിഡണ്ട് പി പി രഘുനാഥ് അധ്യക്ഷനാകും. 16 മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 260 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മേപ്പയ്യൂർ സൌത്ത് മേഖലാ കമ്മിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി നിബിത (ചെയർപേഴ്സൺ), വി മോഹനൻ (കൺവീനർ), കെ ഷൈനു (ട്രഷറർ) എന്നിവർ ഭാരവാഹികളായ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

newsdesk

Tags: