സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
ഏപ്രിൽ 28, ചൊവ്വാഴ്ച കാലത്ത് 6മുതൽ വൈകുന്നേരം6 വരെയാണ് ഹർത്താൽ നിതിന്‍ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിൻ്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
MEPPAYURNEWS
NEWSINDIALINE.COM
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന്ഹർത്താൽ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 52 ദളിത് സംഘടനകൾ ചേർന്നാണ് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തത്.
അവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കി
അവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയതായി ആക്ഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . പത്രം പാല്‍, ആശുപത്രി എന്നിവയെയാണ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയന്‍ വിസി എന്നിവരും പങ്കെടുത്തു.ഹർത്താലിന് കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്എം) പിന്തുണ പ്രഖ്യാപിച്ചു.എന്നാൽ കെ പി എം എസ് ഹർത്താലിൽ ഇല്ല .
കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കണ്ണൂരിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏകോപന സമിതിയിൽ അംഗങ്ങളായിട്ടുള്ള മുഴുവൻ വ്യാപാരികളും പതിവ് പോലെ കടകൾ തുറക്കുമെന്നും പി സി ജേക്കബ്ബ് അറിയിച്ചു.
