മഴക്കാലപൂർവ്വ ശുചീകരണത്തിൽ പങ്കാളിയാകുക:സിപിഐഎം
26 Apr 2026 01:58 PM
സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടേതാണ് ആഹ്വാനം.
MEPPAYURNEWS *
NEWSINDIALINE.COM
www.newsindialine.com a venture of Democrat
പേരാമ്പ്ര: പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും മറ്റു ജലജന്യ രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മുഴുവൻ പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കൽ, മാലിന്യം നീക്കം ചെയ്യൽ ഓടകളും പൊതു ഇടങ്ങളും ശുദ്ധീകരിക്കൽ എന്നിവ അത്യാവശ്യഘട്ടമായ സമയമാണ് ഇത്. ഈ പ്രവർത്തനങ്ങളിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സിപിഐഎം പ്രവർത്തകരും അനുഭാവികളും ബഹുജനങ്ങളും അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റർ അഭ്യർത്ഥിച്ചു
