മേപ്പയ്യൂർ ശ്രീകണ്ഠമനശാലാ ക്ഷേത്ര നടതുറപ്പ് മഹോത്സവവും നമസ്കാരമണ്ഡപത്തിൻ്റെ സമർപ്പണവും നടന്നു
21 Apr 2026 02:42 AM
മേപ്പയ്യൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനിൽ തമ്പൂതിരിപ്പാടിൻെറ നേതൃത്വത്തിൽ നടന്ന ഗുരുതി തർപ്പണം
മേപ്പയ്യൂർ: മേപ്പയ്യൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ ചാത്തന്മാരുടെ നടതുറപ്പ് മഹോത്സവവും സുബ്രഹ്മണ്യൻ്റെ പുനർനിർമിച്ച നമസ്കാരമണ്ഡപത്തിൻ്റെ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനിൽ തമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. സർപ്പബലി, ഗണപതിഹോമം, പായസ ഹോമം, ഗുരുതി തർപ്പണം തുടങ്ങിയവ നടന്നു.പാതിരിക്കുന്നത്ത് കൃഷ്ണകുമാർ നമ്പൂതിരി നേതൃത്വം നൽകി.
