ചെറുവണ്ണൂരിലെ മലയിൽ മഖാം ടി പി രാമകൃഷ്ണൻ എം എൽ എ സന്ദർശിച്ചു.അക്രമത്തെ ടി പി രാമകൃഷ്ണൻ എം എൽ എ അപലപിച്ചു.

18 Apr 2026 11:06 AM
 
ചെറുവണ്ണൂരിലെ   മലയിൽ മഖാം  ടി പി രാമകൃഷ്ണൻ എം എൽ എ സന്ദർശിച്ചു.അക്രമത്തെ ടി പി രാമകൃഷ്ണൻ എം എൽ എ അപലപിച്ചു.

ടി പി രാമകൃഷ്ണൻ എം എൽ എ മലയിൽ മഖാം സന്ദർശിക്കുന്നു

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

ചെറുവണ്ണൂർ: ചെറുവണ്ണൂരിൽ ദർസ് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തെ ടി പി രാമകൃഷ്ണൻ എം എൽ എ അപലപിച്ചു. അദ്ദേഹം ഇന്നലെ മലയിൽ മഖാം സന്ദർശിച്ചു. സി പി ഐ എം ജില്ലാസെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ബാലാവകാശ കമ്മീഷൻ സ്വയമേവ കേസെടുക്കണമെന്ന് മഖാം സന്ദർശിച്ച ജില്ലാപഞ്ചായത്തംഗം മുനീർ എരവത്ത് ആവശ്യപ്പെട്ടു.

എഐവൈഎഫ് നേതാക്കൾ മഖാം സന്ദർശിച്ചു മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത്, സെക്രട്ടറി ധനേഷ് കാരയാട്, ചെറുവണ്ണൂർ മേഖലാ സെക്രട്ടറി എം.കെ ജയകൃഷ്ണൻ എന്നിവരാണ് സന്ദർശനം നടത്തിയത്.മത വിദ്വേഷത്തിൻ്റെ വിത്ത് വിതയ്ക്കാൻ ആരു ശ്രമിച്ചാലും അത്തരം ശ്രമങ്ങളെ മത സൗഹൃദത്തിൻ്റെ കോട്ടകെട്ടി സംരക്ഷിക്കുമെന്ന് അവർ പറഞ്ഞു.