കുരുടി മുക്കിൽ സമാധാനം പുനഃസ്ഥാപിക്കാൻ തീരുമാനം

14 Apr 2026 12:45 PM
കുരുടി മുക്കിൽ സമാധാനം പുനഃസ്ഥാപിക്കാൻ തീരുമാനം

പൂതേരിപ്പാറയിലെ ഡി വൈ എഫ് ഐ പ്രവർത്തകന് ഞായറാഴ്ച രാത്രി10 മണിയോടെ മേപ്പയ്യൂർ ടൗണിൽ മർദ്ദനമേൽക്കുകയും പുതേരി പാറയിലും കാളിയത്ത് മുക്കിലും യുഡിഎഫ് പ്രവർത്തകരുടെ വീടിനു കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുരുടി മുക്കിലും പരിസരപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാൻ പേരാമ്പ്ര ഡിവൈഎസ് പി മേപ്പയ്യൂരിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചു. അരിക്കുളം പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സമാധാന കമ്മിറ്റി വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം കാളിയത്ത് മുക്ക് സ്കൂൾ ബൂത്തിൽ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് കുരുടിമുക്ക്, കാളിയത്ത്മുക്ക്, പൂതിരിപ്പാറ എന്നിവിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു.

ഈ പ്രദേശങ്ങളിൽ ഇനി അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനംനിലനിർത്താനും

തീരുമാനിച്ചു. മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പേരാമ്പ്ര ഡിവൈഎസ് പി, ടി എ അഗസ്റ്റിൻ, മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ എ അജീഷ്, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി പി രമണി,വൈസ് പ്രസിഡണ്ട് എ സി ബാലകൃഷ്ണൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ജലീൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എം.ഉണ്ണി,

പി എം ശശി, പിടി രാജൻ, എം എം ചന്ദ്രൻ , (സിപിഐഎം), കെ അഷ്‌റഫ്, ശശി ഊട്ടേരി, യുഡിഎഫ് പഞ്ചായത്ത് കൺവീനർ സി രാമദാസ് (കോൺഗ്രസ്), ഇ കെ അഹമ്മദ് മൗലവി (മുസ്ലിം ലീഗ്), ധനേഷ് കാരയാട്, ഇ രാജൻ (സി പി ഐ) എന്നിവർ പങ്കെടുത്തു. ഇലക്ഷനോടനുബന്ധിച്ച് കുരുടിമുക്കിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അനിഷ്ടസംഭവങ്ങളിൽ കേസെടുക്കാനും തീരുമാനമായി