ചെറുവണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാന യോഗം നടന്നു; സമാധാനം നിലനിർത്താൻ ആഹ്വാനം
ചെറുവണ്ണൂരില്‍ സർവ്വകക്ഷി നേതൃത്വത്തില്‍ നടന്ന സമാധാന സന്ദേശ യാത്ര.സര്‍വ്വകക്ഷി നേതാക്കൾ,, മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ സി ഐ അജീഷ് എന്നിവരെ മുൻ നിരയിൽ കാണാം
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ:ചെറുവണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ സര്‍വ്വകക്ഷിയോഗം അപലപിച്ചു. സമാധാനം നിലനിര്‍ത്താൻ യോഗം ആഹ്വാനം ചെയ്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, മത സംഘടനകളുടെയും, പോസീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ അധ്യക്ഷത വഹിച്ചു.
പ്രകോപനപരമായ പ്രവര്‍ത്തനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് യോഗത്തില്‍ എല്ലാവരും ഉറപ്പ്‌നല്‍കി. നീതിയുക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പോലീസിനോട് അഭ്യര്‍ത്ഥിച്ചു.യോഗത്തിനു ശേഷം ചെറുവണ്ണൂർ അങ്ങാടിയിൽ സർവ്വകക്ഷി സമാധാന റാലി നടത്തി. സര്‍വ്വകക്ഷി നേതാക്കൾ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതിൽ, മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ സി ഐ അജീഷ്, എസ് വൈ എസ് നോർത്ത് ജില്ലാ സെക്രട്ടറി സി ആർ കെ മുഹമ്മദ്, വാർഡ് മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി മനോജ്, എം കെ സുരേന്ദ്രന്‍ മാസ്റ്റർ, ആർ ശശി, പി കെ എം ബാലകൃഷ്ണൻ, പി കെ മൊയ്തീൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, സി പി ഗോപാലന്‍, കെ കെ രജീഷ്, എം എം മൗലവി, രതീഷ് കെ, എം കെ മുരജീധരന്‍, കെ പി അഷ്റഫ്, അസീസ്
എന്നിവർ സംസാരിച്ചു.
