എൽ ഡി എഫ് പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും

02 Apr 2026 11:47 AM
എൽ ഡി എഫ് പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പ്രകാശനം

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

കോഴിക്കോട്: എൽഡിഎഫിന്റെ പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പ്രകാശന ചടങ്ങ്. സംസ്ഥാനമാകെ ആകാംക്ഷയോടെയാണ് എൽഡിഎഫിന്റെ പ്രകടനപത്രിക പ്രകാശനത്തെ കാത്തിരിക്കുന്നത്. സമഗ്രമായ കേരള മുന്നേറ്റ രൂപരേഖ ആകും പ്രകടനപത്രിക എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വേഗ റെയിൽ പദ്ധതി, കോഴിക്കോട് മെട്രോ റെയിൽ, റോഡ് ഗതാഗത വികസനം, ക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ, കാർഷിക മേഖലയിലെ പ്രത്യേകിച്ച് റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കൽ, യുവജനങ്ങൾക്കും വനിതകൾക്കും ദുർബല വിഭാഗങ്ങൾക്കും ഉള്ള കരുതൽ എന്നിവ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പേരാമ്പ്ര എംഎൽഎയും എൽഡിഎഫ് കൺവീനറും പേരാമ്പ്ര മണ്ഡലം സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണൻ പ്രകാശന ചടങ്ങിന് നേതൃത്വം നൽകും