എൽഡിഎഫ്- യുഡിഎഫ് പ്രകടന പത്രികകൾ പ്രകാശനം ചെയ്തു
5 ഗ്യാരണ്ടികളുമായി യുഡിഎഫ് 60 ഇന പരിപാടിയുമായി എൽഡിഎഫ്
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ് കെ പ്രകാശ്‌ബാബു, കെ കൃഷ്‌ണൽകുട്ടി, എ കെ ശശീന്ദ്രൻ, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഇടതുമുന്നണി ഉറപ്പുനൽകുന്നു. കെഎസ്ആർടിസിയിൽ ശമ്പള പെൻഷൻ പരിഷ്കരണവും നടപ്പാക്കും. വാട്ടർ മെട്രോ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. എല്ലാ റേഷൻ കടകളും കെ സ്റ്റോറുകളാക്കാനും പദ്ധതിയുണ്ട്. എല്ലാ വാർഡുകളിലും 30 മിനിറ്റ് ഫിറ്റ്നസ് സർക്കിളുകൾ എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
5 ഗ്യാരണ്ടികളുമായി യുഡിഎഫ്
25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ്
കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ്
ആശാ പ്രവർത്തകർക്ക് 700 രൂപ പ്രതിദിന വേതനം
വിശപ്പ് രഹിത കേരളത്തിന് ഇന്ദിരാകാൻറീൻ പദ്ധതി
ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും
60 ഇന പരിപാടിയുമായി എൽഡിഎഫ്
പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ്
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ് പൗരത്വ നിയമം മറികടക്കാൻ നേറ്റിവിറ്റി കാർഡ് നൽകും
കേവല ദാരിദ്ര്യ നിർമ്മാർജനം സാധ്യമാക്കും.കെ എസ് ആർ ടി സി ലാഭത്തിലാക്കും
അതിവേഗ റെയിൽപാതക്കായി പരിശ്രമം തുടരും സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പാക്കും.
ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ പത്തുവർഷംകൊണ്ട് 2000 ആയി ഉയർത്തി. ഇൗ പെൻഷൻ 3000 ആക്കും ∙ കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും നവകേരളത്തിന് ജനകീയാസൂത്രണ കാമ്പയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈൻഡ് സ്‌മാർട്ട് റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, താങ്ങുവില വർധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകൾക്ക് പുതിയ കർമ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, മിഷൻ100000, മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ എൽ ഡി എഫ് പ്രകടന പത്രിക ഉറപ്പു നൽകുന്നു.
വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് 2 ലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി - പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം എന്നിവയും പത്രികയിലെ വാഗ്ദാനങ്ങളാണ്.
പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും.
പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും.
മാധ്യമ പ്രവർത്തക ക്ഷേമനിധി, പത്രപ്രവർത്തക പെൻഷൻ എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്റ്റർ പ്ലാൻ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകൾ തുടരും. ഡിസൈൻഡ് സ്മാർട്ട് റോഡുകളും വാഗ്ദാനത്തിലുൾപ്പെടുന്നു. കേരള ബാങ്ക് കേന്ദ്രസർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് പകരം പരമാവധി നാട്ടിലെ സംരംഭങ്ങൾക്ക് വായ്പ നൽകും.
