മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു

13 Mar 2026 02:07 PM
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു

മഞ്ഞക്കുളത്ത് സർക്കാർ അനുവദിച്ച 25 സെന്റ് സ്ഥലത്ത് എം.എൽ.എ.യുടെ 2025 - 26 ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ:

മേപ്പയ്യൂർ:മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് ടി.പി. രാമകൃഷ്ണൻ എം.എൽ എ തറക്കല്ലിട്ടു. മഞ്ഞക്കുളത്ത് സർക്കാർ അനുവദിച്ച 25 സെന്റ് സ്ഥലത്താണ് എം.എൽ.എ.യുടെ 2025 - 26 ആസ്തിവികസന ഫണ്ട് വിനിയോഗിച്ച്, കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.നിബിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.കെ. അനൂജ, എൻ. ലതീഷ് , ജസല കൊമ്മിലേരി , ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവിയ, ഇ.രജീഷ്, സി.കെ അബദുറഹിമാൻ , സി ഡി എസ് ചെയർഴ്സൺ ജ്യോതി, ഐ.സി .ഡി എസ് സൂപ്പർവൈസർ എം.നയന , ബഡ്സ് ടീച്ചർ ആദ്യത്യ , വാർഡ് വികസന സമിതി കൺവീനർ വി.പി. ശിവദാസ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുനിൽ സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ പി.സിന്ധു നന്ദിയും പറഞ്ഞു