നെരോത്തറേമ്മൽ - പുതുശേരി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
11 Mar 2026 01:26 AM
നെരോത്തറേമ്മൽ - പുതുശേരി മുക്ക് റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലംഎം.എൽഎ ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കുന്നു
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ:
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് 17ാം വാർഡിൽ മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച നെരോത്തറേമ്മൽ - പുതുശേരി മുക്ക് റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലംഎം.എൽഎ ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിബിത .ടി അധ്യഷത വഹിച്ചു. കെ.ടി രാജൻ, സദനന്ദൻ . ഒ, മഞ്ഞക്കുളം നാരായണൻ , പി.പി. ബാലൻ, ഇ.കെ. ശങ്കരൻ , അനീഷ് കെ.കെ. എന്നിവ ർ ആശംസകൾ . വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ അനൂജ കെ.കെ സ്വാഗതവും, രജീഷ് കെ.കെ. നന്ദിയും പറഞ്ഞു.
