ചാലിൽ മുക്ക് - ഏളപ്പില്ലം റോഡ് ഉദ്ഘാടനം ചെയ്തു

11 Mar 2026 01:22 AM
ചാലിൽ മുക്ക് - ഏളപ്പില്ലം റോഡ് ഉദ്ഘാടനം ചെയ്തു

ചാലിൽ മുക്ക് - ഏളപ്പില്ലം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ചാലിൽ മുക്ക് ഏളപ്പില്ലം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.നിബിത അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി ചൂരപ്പറ്റ മീത്തൽ, കെ.എം.വിനോദൻ, കെ.ടി രാജൻ, വാർഡ് വികസന സമിതി കൺവീനർമാരായ സി.എം.ബാബു, കെ. രതീഷ്, മാരാത്ത് മനോഹരൻ, കെ.എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുനിൽ സ്വാഗതവും, സംഘാടകസമിതി ട്രഷറർ കെ.എം. ഗോവിന്ദൻ നന്ദിയും പറഞ്ഞു.