യുദ്ധ വെറിക്കെതിരെ സിപിഐ മേപ്പയ്യൂരിൽ സ്നേഹ ജ്വാല സംഘടിപ്പിച്ചു

08 Mar 2026 05:35 AM
യുദ്ധ വെറിക്കെതിരെ സിപിഐ  മേപ്പയ്യൂരിൽ  സ്നേഹ ജ്വാല സംഘടിപ്പിച്ചു

സിപിഐ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ നടന്ന സ്നേഹ ജ്വാല.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: ലോക സാമ്രാജ്യത്വ ശക്തികളുടെ യുദ്ധ വെറിക്കും പശ്ചിമേഷ്യയിൽ സമാധാനം തകർക്കുന്ന അമേരിക്കൻ നയങ്ങൾക്കെതിരെ സിപിഐ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ സ്നേഹ ജ്വാല സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക പോലീസ് ചമയുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ദാസ്യ വേലയാണ് നരേന്ദ്രമോദി ഭരണകൂടം ചെയ്യുന്നതെന്നും, ലോകസമാധാനത്തിനായി ജനാധിപത്യ ശക്തികൾ ഐക്യപ്പെടേണ്ടതുണ്ടെന്നും ബാലൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറി സി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ആർ ശശി എക്സി. അംഗം അജയ് ആവള ജില്ലാ കൗൺസിൽ അംഗം പി ബാലഗോപാലൻ മാസ്റ്റർ, എ. ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ധനേഷ് കാരയാട് എന്നിവർ സംസാരിച്ചു. ബാബു കൊളക്കണ്ടി സ്വാഗതവും എം കെ രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എ.ബി ബിനോയ്, പിടി ശശി, കെ കെ അജിതകുമാരി, കെ രാജേന്ദ്രൻ, ടി.കെ വിജയൻ, ബി.ബി ബിനീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

newsdesk

Tags: