മേപ്പയ്യൂർ സ്കൂൾ നൈപുണ്യ വികസന കേന്ദ്രത്തിന് അഭിമാന നേട്ടം.
ജ്യോതിക പി മുരളി, അലൻശ്യാം സുനിൽ, സായൂജ് , എന്നിവർ. സപ്റ്റംബറിൽ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് (WorldSkills 2026) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂർ സ്കൂൾ നൈപുണ്യ വികസന കേന്ദ്രത്തിന് അഭിമാന നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ ഇന്ത്യാ സ്കിൽസ് 2025- 26 ൽ 5 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ദക്ഷിണ മേഖല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചവരിൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽനിന്നു പങ്കെടുത്ത മൂന്നുപേർ വേൾഡ് സ്‌കിൽസ് 2026- ൽ ഇന്ത്യയെ പ്രതിനിധീകരിക്കും. . 63 വിഭാഗങ്ങളായി നടക്കുന്ന മത്സരത്തിൽ ഒരിനത്തിൽ കേരളത്തിൽ നിന്നും രണ്ടുപേർക്ക് മാത്രമാണ് ദക്ഷിണേ മേഖല മത്സരത്തിലേക്ക് അവസരം ലഭിക്കുന്നത്.ഇതിൽ മൂന്നു വിഭാഗങ്ങളിൽ മേപ്പയ്യൂർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു., മേപ്പയ്യൂർ സ്കൂൾ നൈപുണി വികസന കേന്ദ്രത്തിലെ ആനിമേഷൻ, കോസ്മെറ്റോളജി വിദ്യാർഥികളായ ജ്യോതിക പി മുരളി, സായൂജ് , അലൻശ്യാം സുനിൽ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ബ്യൂട്ടി തെറാപ്പി, 3ഡി.ഡിജിറ്റൽ ഗെയിം ആർട്ട്,ഓട്ടോണമസ് മൊബൈൽറോബോട്ടിക്സ് എന്നീ മൂന്നിനങ്ങളിലാ ണ് കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുത്തത്. മത്സരവിജയികൾ ഈവർഷം സെപ്റ്റംബറിൽ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് (WorldSkills 2026) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
