വിളയാട്ടൂരിലെ കാട്ടു പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണം

19 Feb 2026 05:10 AM
വിളയാട്ടൂരിലെ കാട്ടു പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണം

വിളയാട്ടൂരിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികൾ AI picture-NewsIndialine

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ :

വിളയാട്ടൂരിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വന്യമൃഗ ശല്യം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കതിർ യുവ കാർഷിക കൂട്ടായ്മ ആവശ്യപ്പെട്ടു.

ഈ അടുത്ത കാലത്തായി വിളയാട്ടൂരിൽ കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പി കെ ഹരീഷ് അധ്യക്ഷത വഹിച്ചു . എൻപി ബിജു , എൻ . ലാലുപ്രസാദ് , കെ കെ രാജീവൻ , കെ കെ സന്തോഷ് , പി കെ സുധീഷ് , ഇ .എം സുനിൽ ,അരുൺജിത്ത്‌, റിജേഷ് തയ്യിൽ എന്നിവർ സംസാരിച്ചു