മേപ്പയ്യൂരിൽ ഗായകൻ രജീഷ് അമ്മാറത്ത് അനുസ്‌മരണം നടന്നു

16 Feb 2026 12:12 PM
മേപ്പയ്യൂരിൽ ഗായകൻ രജീഷ് അമ്മാറത്ത് അനുസ്‌മരണം നടന്നു

ഗായകൻ രജീഷ് അമ്മാറത്ത് അനുസ്‌മരണം സംഗീത സംവിധായകനും ഗായകനുമായ ശ്രീജിത് കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഗായകൻ രജീഷ് അമ്മാറത്ത് അനുസ്‌മരണം നടന്നു. സംഗീത സംവിധായകനും ഗായകനുമായ ശ്രീജിത് കൃഷ്ണ ഉദ്ഘാടനം ചെയ്തു . മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നിബിത മുഖ്യപ്രഭാഷണവും വിവിധ മൽസര ഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നിർവ്വഹിച്ചു. സ്പന്ദനം ആർട്സ് നേതൃത്വത്തിലാണ് അനുസ്‌മരണം സംഘടിപ്പിച്ചത്. എ. സുബാഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.കുഞ്ഞിക്കണ്ണൻ, പി.കെ. പ്രിയേഷ് കുമാർ, റിൻജുരാജ് എടവന,

സ്നേഹ അമ്മാറത്ത്, ഐ.പി.ഗോവിന്ദൻ നമ്പ്യാർ, പി.കെ. ഭവിതേഷ്, സ്നേഹ പീടികക്കണ്ടി എന്നിവർ സംസാരിച്ചു. അനുസ്‌മരണത്തോടനുബന്ധിച്ച് ഗാനസന്ധ്യ നടന്നു.