പ്രതികരണം: മേപ്പയ്യൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കണം: സി എം ബാബു

16 Feb 2026 06:42 PM
പ്രതികരണം:
 മേപ്പയ്യൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കണം: സി എം ബാബു

മേപ്പയ്യൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് സി എം ബാബു ആവശ്യപ്പെട്ടു. മേപ്പയ്യൂർ ന്യൂസിലെ വാർത്തയോട് പ്രതികരിക്കുകയായിരുന്നു, അദ്ദേഹം.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ : മേപ്പയ്യൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് സി എം ബാബു ആവശ്യപ്പെട്ടു.

മുമ്പ് മേപ്പയ്യൂരിൽ നിന്നും എല്ലാ റൂട്ടുകളിലേക്കും കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. വർഷങ്ങളായി എല്ലാ സർവീസുകളും നിർത്തിയിരിക്കുകയാണ്. ആവള,ചെറുവണ്ണൂർ, മേപ്പയ്യൂർ വഴി സർവീസ് നടത്തിയിരുന്ന പ്രൈവറ്റ് ബസുകളും കുറേകാലമായി സർവീസ് നടത്തുന്നില്ല.സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും ബസ് സർവീസ് ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുന:സ്ഥാപിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്, സി.എം.ബാബു പറഞ്ഞു.