പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ തുടങ്ങി.

17 Feb 2026 04:21 AM
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ തുടങ്ങി.

പേരാമ്പ്രയിൽ തുടങ്ങിയ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂളിൽ "ജനപക്ഷ പോലീസ്, പുതിയ കാഴ്ചപ്പാടുകൾ " എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.എം.സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

പേരാമ്പ്ര: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ തുടങ്ങി. പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂളിൽ "ജനപക്ഷ പോലീസ് പുതിയ കാഴ്ചപ്പാടുകൾ " എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെ.എം.സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കെ ദിനേശൻ, മുനീർ എരവത്ത് എന്നിവർ സംസാരിച്ചു. എം. രഞ്ജിഷ് മോഡറേറ്റർ ആയിരുന്നു. പി.മുഹമ്മദ്‌ അധ്യക്ഷം വഹിച്ചു. സുനിൽ തുഷാര സ്വാഗതവും അജീഷ് വാഴയിൽ നന്ദിയും പറഞ്ഞു .പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച പേരാമ്പ്ര വി വി ദക്ഷിണമൂർത്തി സ്മാരക ടൗൺഹാളിൽ നടക്കും. പൊതു സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യും.ജില്ലാ പോലീസ് മേധാവി ടി. പറാഷ് ഐ.പി. എസ് മുഖ്യാതിഥിയാവും.