മേപ്പയ്യൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കണം
പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നു.നേരത്തെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.സർവ്വീസുകൾ : 1)കളരിക്കണ്ടിമുക്ക് - മേപ്പയ്യൂർ -കോഴിക്കോട്. 2)മേപ്പയ്യൂർ - പള്ളിക്കര - കോഴിക്കോട്. 3) തിരുവമ്പാടി -നരക്കോട് - വടകര. 4) കീഴ്പയ്യൂർ - മേപ്പയ്യൂർ - കോഴിക്കോട്. 5)മേപ്പയ്യൂർ - അരിക്കുളം- കോഴിക്കോട്.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മുൻപ് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസുകൾ ഇപ്പോൾ വർഷങ്ങളായി ഒന്നു പോലുമില്ല. വർദ്ധിച്ച ആവശ്യത്തിന് അനുയോജ്യമായ വിധം സർവീസുകൾ അനുവദിക്കുന്നതിന് പകരം ഉള്ളത് ഇല്ലാതാവുകയായിരുന്നു. വടകര, കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി മേപ്പയ്യൂർ വഴി ബസ് സർവീസ് വേണമെന്നാണ് ആവശ്യം. കണ്ണൂർ മേഖലയിലെ കോളേജുകളിലും തൊഴിലിടങ്ങളിലും വിവിധ ആരാധനാകേന്ദ്രങ്ങളിലും പോകുന്നവർക്ക് ട്രെയിൻ ലഭിക്കുന്നതിന് ബസ് ഉപകാരപ്രദമാകും. കളരിക്കണ്ടിമുക്ക് - മേപ്പയ്യൂർ -കോഴിക്കോട്, മേപ്പയ്യൂർ - പള്ളിക്കര - കോഴിക്കോട്, തിരുവമ്പാടി - നരക്കോട് - വടകര, കീഴ്പയ്യൂർ - മേപ്പയ്യൂർ കോഴിക്കോട് എന്നിവയാണ് മുൻപുണ്ടായിരുന്ന സർവീസുകൾ. യാത്രക്കാർ കൂടുതലുണ്ടാവുന്ന വൈകുന്നേരങ്ങളിൽ പയ്യോളി - മേപ്പയ്യൂർ - പേരാമ്പ്ര റൂട്ടിലും കൊയിലാണ്ടി - നെല്യാടി - മേപ്പയ്യൂർ റൂട്ടിലും കെ.എസ്.ആർ.ടി.സി.ബസുകൾ വേണം. രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന യാത്രാക്ലേശം കുറയ്ക്കാൻ ഇവ പുന:സ്ഥാപിക്കണമെന്നും മേപ്പയ്യൂർ വഴി വിവിധ ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി.സർവീസുകൾ അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
