ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കും

05 Feb 2026 02:44 PM
ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കും

ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ദേശീയ പണിമുടക്ക് നടക്കുന്നത്.

മേപ്പയ്യൂ‌ർ: ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും പണിമുടക്കിൽ ജില്ലയിലെ ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ അംഗങ്ങൾ പങ്കെടുക്കുവാനും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു

ജില്ലാ പ്രസിഡണ്ട് എം സി അശോകൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി കുഞ്ഞമ്മദ് , പ്രബിന, രാജിപ്രഭാകരൻ,സുജിനഎന്നിവർ സംസാരിച്ചു.ജില്ലാ ജോയിൻറ് സെക്രട്ടറി എം.എം സുനിൽകുമാർ സ്വാഗതം പറഞ്ഞു