കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സമ്മളനം മേപ്പയ്യൂരിൽ തുടങ്ങി
ജനകീയ വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത ഉൽഘാടനം ചെയ്യുന്നു
MEPPAYURNEWSNEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സമ്മളനം മേപ്പയ്യൂരിൽ തുടങ്ങി. സമ്മേളനത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ നടന്ന ജനകീയ വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. 'നാളത്തെ നമ്മുടെ കേരളവും പ്രാദേശിക സർക്കാരും' എന്ന വിഷയത്തെ അധികരിച്ച് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. കേന്ദ്ര സമിതി അംഗം പി.കെ. സതീഷ് സംസാരിച്ചു. കൺവീനർ എം.വിജയൻ സ്വാഗതവും മേഖലാ സെക്രട്ടറി അശ്വൻ ഇല്ലത്ത് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഞായറാഴ്ച കാലത്ത് 9.30 മുതൽ വി. ഇ എം യു പി സ്കൂളിൽ നടക്കും. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുളള പ്രതിനിധികൾ സമ്മേളനത്തിലുണ്ടാകും. ജില്ലാ സംസ്ഥാന ഭാരവാഹികളും കേന്ദ്ര സമിതി അംഗങ്ങളും പങ്കെടുക്കും.
