മഹാത്മാഗാന്ധിയേ തമസ്കരിക്കാനുള്ള ശ്രമം രാഷ്ട്രിയമായി നേരിടും .അഡ്വ:കെ പ്രവീൺ കുമാർ

23 Dec 2025 01:30 PM
മഹാത്മാഗാന്ധിയേ തമസ്കരിക്കാനുള്ള ശ്രമം രാഷ്ട്രിയമായി നേരിടും .അഡ്വ:കെ പ്രവീൺ കുമാർ

മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ബഹുജന പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മേപ്പയ്യൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും നീക്കം ചെയ്ത കേന്ദ്ര സർക്കാരിൻ്റെ ശ്രമം ചരിത്രത്തേ തിരുത്തിഎഴുതാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നും ഇത്തരം നടപടിയേ ഇന്ത്യൻ ജനതയോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു ,മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ബഹുജന പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് പി കെ അനീഷ് അധ്യക്ഷ്യത വഹിച്ചു. ഡി.സി.സി.അംഗംവി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ,ഇ അശോകൻ, ഇ കെ മുഹമ്മദ് ബഷീർ, പറമ്പാട്ട് സുധാകരൻ സി.എം ബാബു ,സത്യൻ വിളയാട്ടൂർ, കെ എം ശ്യാമള, ശ്രേയസ് ബാലകൃഷ്ണൻ, ഹന്നത്ത് ടീച്ചർ, ആന്തേരി ഗോപാലകൃഷ്ണൻ ,ടി കെ അബ്ദുറഹ്മാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ ,ആർ കെ ഗോപാലൻ ,പി.കെ രാഘവൻ ,അശോകൻപെരുമ്പട്ടാട്ട് ,ശ്രീനിലയം വിജയൻ ,കെ.കെ അനുരാഗ് ,എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് പി.രാധാമണി ,എൻ,ലത, കെ.കെ ജിഷ ,പി.സി ശോഭ ,ആന്തേരി കമല ,വിമല കൂനിയത്ത് ,മിനി പാറക്കണ്ടി ,രേഷ്മ നിടുംമ്പൊയിൽ, റിൻജു രാജ് എടവന ,രാജേഷ് കൂനിയത്ത് എന്നിവർ നേതൃത്വം നൽകി