ഇനി പ്രസിഡണ്ടില്ലാതെ ഒരാഴ്ചക്കാലം
20 Dec 2025 02:02 PM
കേരളത്തിലെ എല്ലാ പ്രാദേശിക ഭരണകൂടങ്ങളിലും ഡിസമ്പർ 27 വരെ ഇങ്ങനെയായിരിക്കും.
മേപ്പയ്യൂർ: ഇനി ഒരാഴ്ചക്കാലം കേരളത്തിൽ ത്രിതല പഞ്ചായത്തുകളിൽ പ്രസിഡൻറ് ഉണ്ടാവില്ല. ഭരണസമിതിയുടെ കാലാവധി 20ന് അവസാനിച്ചു. 21ന് പുതിയ ഭരണസമിതി സത്യപ്രതിജ് ചെയ്ത് അധികാരം ഏറ്റെടുക്കും. എന്നാൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളിൽ 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റുമാരില്ലാതെയാണ് ഭരണ നിർവഹണം നടക്കുക. ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾക്ക് എല്ലാം ഇത് ബാധകമാണ്.
പഞ്ചായത്തീരാജ് സംവിധാന പ്രകാരം,കാലാവധി അഞ്ചുവർഷമായതുകൊണ്ടാണ് ഇത്.
