ചങ്ങരംവെള്ളിയിൽ വായനക്കളരി നടന്നു

27 May 2026 04:34 PM
ചങ്ങരംവെള്ളിയിൽ  വായനക്കളരി  നടന്നു

ചങ്ങരംവെള്ളിയിൽ വായനക്കളരിയും വിദ്യാർത്ഥികൾക്കുള്ള ഏക ദിന പഠന ക്യാമ്പും മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഉദ്ഘാടനം ചെയ്തു.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ:ടി.കെ. രാജൻ ഗ്രന്ഥാലയം ബാലവേദി വായനക്കളരി 2026 ൻ്റെ സമാപനത്തോടനുബന്ധിച്ച് ചങ്ങരംവെള്ളിയിൽ വിദ്യാർത്ഥികൾക്കുള്ള ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഉദ്ഘാടനം ചെയ്തു. സുരേഷ് കേളാത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് റിസോഴ്‌സ് പേഴ്സൺ ലിനീഷ്.വി, ലീലാവതി മലയിൽ, മധു കിഴക്കയിൽ, മുഹമ്മദ് എരവട്ടൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. മേപ്പയ്യൂർ പഞ്ചായത്ത് 7ാം വാർഡ് മെമ്പർ ലിജിഷ് .എൻ, മുൻ മെമ്പർ സതി ദേവരാജൻ എന്നിവർ സംസാരിച്ചു.ടി.കെഗംഗാധരൻ സ്വാഗതവും ഗിരീഷ്.ഇ നന്ദിയും പറഞ്ഞു.