മേപ്പയ്യൂരിൽ ബഹുജന പ്രതിഷേധവും ബില്ലു കത്തിക്കലും നടന്നു

20 Dec 2025 01:57 AM
മേപ്പയ്യൂരിൽ ബഹുജന പ്രതിഷേധവും  ബില്ലു കത്തിക്കലും നടന്നു

ശനിയാഴ്ച മേപ്പയ്യൂരിൽ കർഷക- കർഷക തൊഴിലാളി പ്രതിഷേധവും ബിൽ കത്തിക്കലും

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat

മേപ്പയ്യൂർ: തൊഴിലുറപ്പ് തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സിപിഐഎം നേതൃത്വത്തിൽ മേപ്പയ്യൂരിൽ ബഹുജന പ്രതിഷേധവും പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്റെ കോപ്പി കത്തിക്കലും നടന്നു. സിപിഎം ഓഫീസ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനം ബസ് സ്റ്റാൻറിൽ സമാപിച്ചു. പ്രകടനത്തിന് കെ ടി രാജൻ, മുൻ എം എൽ എ എൻ കെ രാധ, കെ രാജീവൻ, പി പ്രസന്ന, വി മോഹനൻ, പിടി ബാലൻ എന്നിവർ നേതൃത്വം നൽകി. എൻ എം ദാമോദരൻ സംസാരിച്ചു.

കർഷകസംഘം , കർഷക തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മേപ്പയ്യൂരിൽ കർഷക- കർഷക തൊഴിലാളി പ്രതിഷേധവും ബിൽ കത്തിക്കലും സംഘടിപ്പിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.