മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. ''കണ്ടഞ്ചിറ '' ബ്രാൻഡഡ്റൈസ് വിപണിയിൽ ഇറക്കുമെന്ന് പ്രകടനപത്രിക

10 Dec 2025 12:29 AM
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. ''കണ്ടഞ്ചിറ '' ബ്രാൻഡഡ്റൈസ് വിപണിയിൽ ഇറക്കുമെന്ന് പ്രകടനപത്രിക

മേപ്പയ്യൂരിൽ ടൂറിസം ഡെസ്റ്റിനേഷൻ, "മടിത്തട്ട്" ശിശുപരിചരണ ഡെകെയർ സംവിധാനം എന്നിവവരും. മേപ്പയ്യൂർ ടൗൺ വികസനം, ബസ്സ് സ്റ്റാൻ്റ് വികസനം , കമ്മ്യൂണിറ്റി ഹാൾ നിർമാണം എന്നിവയും പ്രകടനപത്രിക ഊന്നൽ നൽകുന്നു

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ സത്യൻ മേപ്പയ്യൂർ ഏറ്റുവാങ്ങി.പി പി രാധാകൃഷ്ണൻ, കെ.രാജീവൻ, പി പ്രസന്ന, വി സുനിൽ, കെ എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

എൽ ഡി എഫ് കൺവീനർ കെ ടി രാജൻ സ്വാഗതം പറഞ്ഞു.

മേപ്പയ്യൂർ ദാരിദ്ര്യമുക്തപഞ്ചായത്താക്കുമെന്നും പാടശേഖരങ്ങളിലെ കൃഷി വ്യാപനം സാധ്യമാക്കുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. ''കണ്ടഞ്ചിറ '' ബ്രാൻഡഡ്റൈസ് വിപണിയിൽ ഇറക്കുമെന്ന് പ്രകടനപത്രിക പറയുന്നു.

മേപ്പയ്യൂരിൽ ടൂറിസം ഡെസ്റ്റിനേഷൻ, "മടിത്തട്ട്" ശിശുപരിചരണ ഡെകെയർ സംവിധാനം എന്നിവവരും. മേപ്പയ്യൂർ ടൗൺ വികസനം, ബസ്സ് സ്റ്റാൻ്റ് വികസനം , കമ്മ്യൂണിറ്റി ഹാൾ നിർമാണം എന്നിവയും പ്രകടനപത്രിക ഊന്നൽ നൽകുന്നു