മേപ്പയ്യൂർ ഡിവിഷനിൽ കെ കെ ബാലൻ മാസ്റ്റർ ഇടതുമുന്നണി സ്ഥാനാർത്ഥി
14 Nov 2025 12:32 PM
സിപിഐ മുൻ ജില്ലാ സെക്രട്ടറി, ഇപ്പോൾ സംസ്ഥാന സമിതി അംഗം
മേപ്പയ്യൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽമേപ്പയ്യൂർ ഡിവിഷനിൽ നിന്ന് സിപിഐ നേതാവ് കെ കെ ബാലൻ മാസ്റ്റർ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഐ ജില്ലാ സെക്രട്ടറി, ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജർ ,എ ഐ വൈ എഫ് ജില്ലാ പ്രസിഡൻറ്,സെക്രട്ടറി, അധ്യാപക സംഘടനയായ എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ജനകീയ ആസൂത്രണം ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഐ സംസ്ഥാന സമിതി അംഗമാണ്. ചിങ്ങവനം സി കെ ജി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരായിരുന്നു. ഭാര്യ: ശൈലജ ടീച്ചർ. മേപ്പയ്യൂർ സ്വദേശിയാണ്. പൊതുസമ്മത വ്യക്തിത്വമാണ്.
