''മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2025'' ഇന്നു മുതൽ

24 Oct 2025 10:27 AM
 ''മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2025'' ഇന്നു മുതൽ

24ന് കാലത്ത് 10 മണിക്ക് പിടിഎ പ്രസിഡൻറും സ്വാഗതസംഘം ചെയർമാനുമായ വി പി ബിജുവിൻ്റെ അധ്യക്ഷതയിൽഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയാകും.

MEPPAYUR NEWS NEWS INDIA LINE.COM

www.newsindialine.com a venture of Democrat


മേപ്പയ്യൂർ: കേരള ഗവൺമെന്റും പൊതു വിദ്യാഭ്യാസവകുപ്പും സംഘടിപ്പിക്കുന്ന ''മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2025'' ഒക്ടോബർ 24, 25 തിയ്യതികളിൽ മേപ്പയ്യൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാ‌ർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 6000 ത്തോളം വിദ്യാർത്ഥികൾ എക്സ്പോയിൽ എത്തിച്ചേരും. മാറിവരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും കോഴ്സുകളെ കുറിച്ചും എക്സ്പോയിൽ വിശദമാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിൽ സ്ഥാപനങ്ങളുടെയും 40 ഓളം സ്റ്റാളുകൾ, വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, അഭിരുചി നിർണയത്തിന് കെ ഡാറ്റ് ടെസ്റ്റ്, കരിയർ ക്ലിനിക്കുകൾ, സ്ഥാപന മേധാവികളുമായി മുഖാമുഖം, ചലച്ചിത്രോത്സവം, പുസ്തകോത്സവം, സംരംഭകത്വം, കരിയർ രംഗത്തെ പുതിയ പ്രവണതകൾ, വിദേശ പഠന സാധ്യതകൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നൈപുണികൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ എന്നിവ നടക്കും. ഡോ. ജ്യോതി സ് പോൾ,ടി കെ കിഷോർ കുമാർ, എം ടി ഫരീദ , ഡോ. ഇസ്മയിൽ മരിതേരി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. പിടിഎ പ്രസിഡൻറും സ്വാഗതസംഘം ചെയർമാനുമായ വി പി ബിജുവിൻ്റെ അധ്യക്ഷതയിൽ

24ന് കാലത്ത് 10 മണിക്ക് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയാകും. റിജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ പുസ്തകോത്സവവുംകേരള ചലച്ചിത്ര അക്കാദമി റിജിയണൽ കോർഡിനേറ്റർ നവീന വിജയൻ ചലച്ചിത്രോത്സവും ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് കരിയർ ഗൈഡൻസ് കോഡിനേറ്റർ ഡോ. സി.എം അസീം പ്രഭാഷണം നടത്തും: ജനപ്രതിനിധികൾ,വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങിയവർ സംസാരിക്കും.സമാപന സമ്മേളനം മേപ്പയ്യൂർഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻെറ അധ്യക്ഷതയിൽ ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൊക്കേഷനൽ ഹയർ സെക്കൻഡറി എ.ഡി, അപർണ വി.ആർ മുഖ്യാതിഥിയാവും.