Briefing Today മിനി ദിശ ഹയർ എജുക്കേഷൻ കരിയർ എക്സ്പോ ഇന്നും നാളെയും മേപ്പയ്യൂരിൽ.***പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള 28,29 തിയ്യതികളിൽ
എരവട്ടൂർ:പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള 2025-26 എരവട്ടൂർ ജ്ഞാനോദയം എൽ.പി.സ്കൂളിൽ 28,29 തിയ്യതികളിൽ നടക്കും. ********************************** മിനി ദിശ ഹയർ എജുക്കേഷൻ കരിയർ എക്സ്പോ ഒക്ടോബർ 24 ന് കാലത്ത് 10 മണിക്ക് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷനാവും.
Briefing Today
മിനി ദിശ എക്സ്പോ 2025 ഇന്ന് തുടങ്ങും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേള 2025-26- ഒക്ടോബർ 2നും 29നും എരവട്ടൂർ ജ്ഞാനോദയം എൽ.പി.സ്കൂളിൽ
MEPPAYUR NEWS NEWS INDIA LINE.COM
www.newsindialine.com a venture of Democrat
വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ മഴ വരും ദിവസങ്ങളിലും തുടരുമെന്നും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചതായും റിപ്പോർട്ടു ചെയ്യപ്പെടുന്നു.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പു വച്ചു
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പു വച്ചു. പി എം സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി പ്രകാരം കേരളത്തിന് അർഹതപ്പെട്ട 1500 കോടി ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. തമിഴ്നാടും പശ്ചിമ ബംഗാളും പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മുമ്പ് മന്ത്രിസഭ പരിഗണിച്ചപ്പോൾ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിൽ സിപിഐ മന്ത്രിമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള
എരവട്ടൂർ:പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള 2025-26 എരവട്ടൂർ ജ്ഞാനോദയം എൽ.പി.സ്കൂളിൽ 28,29 തിയ്യതികളിൽ നടക്കും.28 ന് ചൊവ്വാഴ്ച -അറബി കലോത്സവം, രചനാ മത്സരങ്ങൾ എന്നിവ നടക്കും. ബാലകലോത്സവം (ജനറൽ) മത്സരങ്ങൾ 29 ന് ബുധനാഴ്ചയാണ് നടക്കുക.
മിനി ദിശ എക്സ്പോ 2025 ഇന്ന്
ഒക്ടോബർ 24 ന് കാലത്ത് 10 മണിക്ക് ഷാഫി പറമ്പിൽ എം പി എക്സ്പോ ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് അഡോൾസെൻ്റ് കൗൺസിൽ സെൽ ആണ് സംഘാടകർ. വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാറി വരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ മിനി ദിശ എക്സ്പോ 2025 നടത്തുന്നത്. ഒക്ടോബർ 24, 25 തിയ്യതികളിൽ മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
മേപ്പയ്യൂരിൽ മൂന്ന് അംഗൻവാടികൾ പുതിയ കെട്ടിടങ്ങളിലേക്ക്, നവമ്പർ ഒന്നിന് ഉദ്ഘാടനം
കേരള പിറവി ദിനമായ നവമ്പർ ഒന്നിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ മൂന്ന് അംഗൻവാടികൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറും.അയിമ്പാടിപാറയിലെയും മഠത്തുംഭാഗത്തെ തരിപ്പൂര് താഴയിലെയും അങ്കണവാടികളും എളമ്പിലാട് വിനയ അങ്കണവാടിയുമാണ് കേരള പിറവിദിനത്തിൽ പുതിയകെട്ടിടങ്ങളിലേക്ക് മാറുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷനാകും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമയം വൈകു. 3 മണി മഠത്തുംഭാഗം തരിപ്പൂർ താഴ അംഗനവാടി , 4 മണി എളമ്പിലാട് അംഗൻവാടി, 5 മണി വിളയാട്ടൂർ അയിമ്പാടിപ്പാറ അംഗൻവാടി.
വടകരയിൽ ‘സൺഡേ മാർക്കറ്റ്' വരുന്നു
വടകരയിൽ ‘സൺഡേ മാർക്കറ്റ്' ആരംഭിക്കുന്നു. നഗരഹൃദയ ഭാഗമായ കുഞ്ഞിരാമൻ വക്കീൽറോഡി (ക്യൂൻസ് റോഡി)ലാണിത്. നഗരത്തിൻെറ വ്യാപാര മേഖലക്ക് ഉണർവേകാനാണ് ‘സൺഡേ മാർക്കറ്റ്'.ഞായറാഴ്ച പകൽ മൂന്നിന് നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു സൺഡേ മാർക്കറ്റ് ഉദ്ഘാടനംചെയ്യും.കോഴിക്കോട് മിഠായിത്തെരുവ് മാതൃകയിൽ കച്ചവടം വടകരയിലും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സൺഡേ മാർക്കറ്റ് ലക്ഷ്യമിടുന്നത്.ഞായറാഴ്ചകളിൽ രാവിലെമുതൽ രാത്രിവരെ മാർക്കറ്റ് പ്രവർത്തിക്കും.ഞായറാഴ്ചകളിൽ ഈ റോഡിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. മാർക്കറ്റിലെത്തുന്നവർക്ക് ചന്തപ്പറമ്പിൽ ഉൾപ്പെടെ പാർക്കിങ് സൗകര്യവും ഒരുക്കും.
ഇൻക്ലൂസിവ് കായികോത്സവത്തിൽ ഗെയിംസ് ഇനങ്ങളിൽകോഴിക്കോട് ജില്ല ചാമ്പ്യന്മാരായി.
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന ഇൻക്ലൂസിവ് കായികോത്സവത്തിൽ ഗെയിംസ് ഇനങ്ങളിൽ 44 പോയിന്റുമായി കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. 36 പോയിന്റ് നേടിയ പാലക്കാട് ജില്ലക്കാണ് രണ്ടാംസ്ഥാനം. 32 പോയിന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച്‌പാസ്റ്റിലും കോഴിക്കോട് ജില്ലയാണ് ഒന്നാംസ്ഥാനത്തെത്തിയത്.148 കായികതാരങ്ങളിൽ 119 ഭിന്നശേഷി കുട്ടികളാണ് ജില്ലയെ പ്രതിനിധീകരിച്ച് ഉജ്വല പ്രകടനം കാഴ്‌ചവച്ചതെന്ന് ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ ഡോ. എ കെ അബ്‌ദുൾ ഹക്കീം അറിയിച്ചു.
മേപ്പയൂരിൽ റോഡ് വികസനത്തിന് അഞ്ചു കോടി 12 ലക്ഷം
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ റോഡ് വികസനത്തിന് അഞ്ചു കോടി 12 ലക്ഷത്തി 39, 000 രൂപ വകയിരുത്തി. പശ്ചാത്തല വികസന മേഖലയിൽ വൻകുതിപ്പിനാണ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നത്. 70 റോഡുകൾ നവീകരിക്കുന്നതിനാണ് ഇത്രയും തുക അംഗീകരിച്ചത്. പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 31ന് വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ടി പി രാമകൃഷ്ണൻ എംഎൽഎ മേപ്പയ്യൂർ ടൗണിൽ വെച്ച് നിർവഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ പറഞ്ഞു.
കണ്ണൂർ: കോർപ്പറേഷനിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലീം ലീഗ്
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലീം ലീഗ്. സീറ്റ് വിഭജനം ഈ മാസം 30നകം പൂർത്തിയാക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ചർച്ചകൾ തുടങ്ങാനിരിക്കെ കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെടാനാണ് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. കഴിഞ്ഞതവണ 17 സീറ്റിൽ ആണ് ലീഗ് മത്സരിച്ചത്. 14 ഡിവിഷനുകളിൽ വിജയിക്കാനായി. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ കഴിഞ്ഞതവണത്തെ സീറ്റുകൾ നിലനിർത്താൻ ആകുമെന്ന് ലീഗു കരുതുന്നു. നാല് ഡിവിഷനുകൾ ഇത്തവണ അധികമായി ആവശ്യപ്പെടാനാണ് ലീഗ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ കഴിഞ്ഞതവണ കോൺഗ്രസിന് വിട്ടുകൊടുത്ത മൂന്ന് ഡിവിഷനുകളും തിരിച്ചു കിട്ടണമെന്നാണ് ലീഗിൻ്റെ ആവശ്യം. കൂടുതൽ സീറ്റ് ആവശ്യപ്പെട്ടില്ലെങ്കിൽ യുഡിഎഫ് ജയിച്ചാൽ മേയർ പദവി ലഭിക്കാൻ ഉള്ള സാധ്യതയാണ് ഇല്ലാതാവുക എന്ന് ലീഗ് അണികൾ അഭിപ്രായപ്പെടുന്നു. ഉറപ്പുള്ള സീറ്റുകൾ ലക്ഷ്യമിട്ട് ലീഗിലെ പ്രധാന നേതാക്കൾ ശ്രമങ്ങൾ തുടങ്ങിയെന്നു കണ്ണൂരിൽ നിന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലീഗ് അവകാശവാദം ഉന്നയിക്കുന്ന ഡിവിഷനുകൾ: പഞ്ഞിക്കയിൽ, വാരം, സൗത്ത് ബസാർ, വെത്തിലപ്പള്ളി, ഇവ കൂടാതെ ലീഗിന് ജയ സാധ്യതയുള്ള, എന്നാൽ കോൺഗ്രസ് തോൽക്കുന്ന മൂന്ന് ഡിവിഷനുകൾ. സിപിഐ എം ജയിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽക്കുകയും ചെയ്യുന്ന ചില ഡിവിഷനുകളിൽ ലീഗ് മത്സരിച്ചാൽ ഡിവിഷനുകൾ പിടിച്ചെടുക്കാം എന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അവകാശവാദം. കോൺഗ്രസിന് പലയിടത്തും പ്രാദേശിക തലത്തിൽ ഉയർത്തിക്കാണിക്കാൻ പറ്റുന്ന നേതാക്കളില്ലെന്നും ലീഗ് ഇക്കാര്യത്തിൽ സമ്പന്നമാണെന്നുമാണ് പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ അവകാശവാദത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലുള്ള ഒരേയൊരു കോർപ്പറേഷൻ ആണ് കണ്ണൂർ. അവസാന രണ്ട് വർഷക്കാലം ലീഗിനായിരുന്നു മേയർ പദവി. കഴിഞ്ഞ തവണ കോൺഗ്രസ് കരാർ പാലിക്കാതെ, മേയർ പദവിവച്ചു മാറാനുള്ള ധാരണ ആറുമാസത്തോളം വൈകിപ്പിച്ചത് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചിരുന്നു. ഇത്തവണ അത്തരമൊരു സീൻ ഉണ്ടാക്കരുത് എന്ന് എന്ന് ലീഗ് അണികളും നേതാക്കളും ഒരുപോലെ അഭിപ്രായപ്പെടുകയാണ്
