ശിശുകേന്ദ്രീകൃത വ്യക്തിവികാസത്തിന് മേപ്പയ്യൂരിലെഅങ്കണവാടികൾ മികച്ചത്
നവംബർ ഒന്നിന് മൂന്ന് അങ്കണവാടികൾ ഉദ്ഘാടനം ചെയ്യുന്നു. ******** പ്രസിഡൻ്റ് പറയുന്നു: ******** ''എല്ലാഅംഗൻവാടികളും ക്രാഡിലാക്കാനാണ് ലക്ഷ്യം. ഇതിനകം 21 എണ്ണം ക്രാഡിലായി;നാലെണ്ണംകൂടി ഈ വർഷമാകും. മൂന്ന് അങ്കണവാടികളുടെ കെട്ടിട നിർമ്മാണം നടക്കുന്നു. രണ്ടെണ്ണത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. ഇവയുടെ നിർമാണംകൂടി സാധിക്കുന്നതോടെ മുഴുവൻ അങ്കണവാടികളും ആധുനികവൽക്കരിക്കപ്പെട്ട ഗ്രാമപഞ്ചായത്താകും;മേപ്പയ്യൂർ. ശിശു വികസനത്തിലും മാതൃസംരക്ഷണത്തിലും ഐക്യത്തോടെയുള്ള സമീപനവും തീരുമാനവുമാണ് ഗ്രാമപഞ്ചായത്തിൻ്റേത്.'' കെ ടി രാജൻ പ്രസിഡണ്ട്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂർ:ഇളം മനസ്സുകൾക്ക് മധുരാനുഭവങ്ങളേകുന്ന ആകർഷകങ്ങളായ അങ്കണവാടികൾ.വർണ്ണചിത്രങ്ങൾ ആലേഖനം ചെയ്ത ചുമരുകൾ,ആടിപാടാൻ കളിയിടങ്ങൾ,ഊഞ്ഞാലുകൾ, സ്ലൈഡറുകൾ ,കളിക്കാൻ മിനിപാർക്കുകൾ, ചുറ്റുമതിലുംഗേറ്റും,ചുരുക്കിപ്പറഞ്ഞാൽ ശിശുകേന്ദ്രീകൃത വ്യക്തിവികാസത്തിന് അനുയോജ്യമായ മൈക്രോസെന്ററുകളാണ് മേപ്പയ്യൂരിലെ അങ്കണവാടികൾ. ഇവ ന്യൂജെനുമപ്പുറമാണ്;ആൽഫതന്നെ !.
അയിമ്പാടിപാറയിലെയും മഠത്തുംഭാഗത്തെ തരിപ്പൂര് താഴയിലെയും അങ്കണവാടികളും എളമ്പിലാട് വിനയ അങ്കണവാടിയും കേരള പിറവിദിനത്തിൽ പുതിയകെട്ടിടങ്ങളിലേക്ക് മാറും.
അങ്കണവാടികളെ ആധുനികവത്ക്കരിച്ച്, കൂടുതൽവികസനക്ഷമമായ അന്തരീക്ഷമാക്കുന്നതിനുള്ള പദ്ധതിയാണ് ക്രാഡിൽ. ആധുനിക ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ, സ്മാർട്ട് ബോർഡുകൾ എന്നിവ സ്ഥാപിക്കുകയും, കിഡ്സ് ടർഫ്, അടുക്കളത്തോട്ടം എന്നിവ ഒരുക്കുകയും ചെയ്യുന്നത് ഇതിൻെറ സവിശേഷതയാണ്.നഴ്സറി സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങളാണ്ഇവിടങ്ങളിലേത്..
മേപ്പയ്യൂരിലെ 29 അങ്കണവാടികളിൽ 21 എണ്ണം ഇതിനകം ക്രാഡിലുകളാണ്. നാലെണ്ണംകൂടി ഈ വർഷം ക്രാഡിലാകും .മുഴുവൻ അംഗൻവാടികളും ക്രാഡിലാക്കാനാണ് ലക്ഷ്യം. മൂന്ന് അംഗൻവാടികളുടെ കെട്ടിട നിർമ്മാണം നടക്കുന്നു. രണ്ടെണ്ണത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.ഇവയുടെ നിർമാണംകൂടി സാധിക്കുന്നതോടെ മുഴുവൻ അങ്കണവാടികളും ആധുനികവൽക്കരിക്കപ്പെട്ട ഗ്രാമപഞ്ചായത്താകും; മേപ്പയ്യൂർ.
വൈവിധ്യമാർന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് മറ്റൊരു ആകർഷണം ശിശുകേന്ദ്രീകൃതമായ മറ്റു സംവിധാനങ്ങളുടെ കാര്യത്തിലും മേപ്പയ്യൂർ മാതൃകയാണ്. മേപ്പയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിലെത്തുന്ന കുട്ടികൾക്കായിഏർപ്പെടുത്തിയ, വിവിധകളിയുപകരണങ്ങളെല്ലാം ഉൾപ്പെടുന്ന മിനി കിഡ്സ് കോർണറും ശ്രദ്ധേയമാണ്
ഔദ്യോഗികമെന്നതിനപ്പുറം ജനപങ്കാളിത്തത്തോടെയും പിന്തുണയോടെയുമാണ് മേപ്പയ്യൂരിലെ അങ്കണവാടികൾ നേട്ടം കൈവരിച്ചത്. ഭിന്നതകൾ ഒന്നുമില്ലാതെയാണ് ശിശു പരിഗണനയിൽ ഈ ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്. നവമ്പർഒന്നിന് ഉദ്ഘാടനം ചെയ്യുന്ന അങ്കണവാടികളിൽ ഒരിടത്ത് നാട്ടുകാരിൽ ഒരാൾ നൽകിയ ഭൂമിയിലും മറ്റൊരിടത്ത് ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള ഭൂമിയിൽ നിന്ന് 10 സെൻറ് അനുവദിച്ചും ആണ് നിർമ്മാണം പൂർത്തീകരിച്ചത്.
