ചരിത്ര നിഷേധത്തെ പ്രതിരോധിച്ചു കൊണ്ട് ഫാസിസത്തെ ചെറുക്കണം - അജിത് കൊളാടി

23 Oct 2025 01:13 AM
ചരിത്ര നിഷേധത്തെ പ്രതിരോധിച്ചു കൊണ്ട് ഫാസിസത്തെ ചെറുക്കണം - അജിത് കൊളാടി

സി.പി.ഐ മേപ്പയ്യൂർ മണ്ഡലം ജനറൽബോഡിയിൽ അജിത് കൊളാടി റിപ്പോർട്ടിംഗ് നടത്തുന്നു

MEPPAYUR NEWS NEWS INDIA LINE.COM

www.newsindialine.com a venture of Democrat


മേപ്പയ്യൂർ: ഫാസിസത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ആശയപരമായ പോരാട്ടം അനിവാര്യമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി പറഞ്ഞു. പാർലമെൻ്ററി രംഗത്തെ പ്രതിരോധം കൊണ്ടു മാത്രം വർഗീയ ഫാസിസ്റ്റുകളെ തോൽപിക്കാൻ കഴിയണമെന്നില്ല. ചരിത്ര നിഷേധത്തിലൂടെയാണ് ഇന്ത്യൻ സാഹചര്യത്തിൽ വർഗീയ കക്ഷികൾ വളരുന്നത്. . ചരിത്രത്തെ വക്രീകരിക്കുന്ന ഫാസിസ്റ്റ് അജണ്ടകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയണം. സി.പി.ഐ മേപ്പയ്യൂർ മണ്ഡലം ജനറൽബോഡിയിൽ പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നിക്ഷേപം നടത്തി വിദ്യാഭ്യാസ -ചരിത്ര മേഖലകളിൽ ബോധപൂർവ്വമായ ഇടപെടലുകളാണ് ആർ.എസ്.എസ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി. ഐ ജില്ലാ എക്സി. അംഗം അജയ് ആവള അധ്യക്ഷത വഹിച്ചു. ആർ .ശശി, പി. ബാലഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി. ബിജു സ്വാഗതം പറഞ്ഞു