Briefing Today ഇന്ന് ദീപാവലി - എല്ലാവർക്കും ദീപാവലി ദിനാശംസകൾ **പൗരൻമാർക്ക് സർക്കാർ അനായാസം ലഭിക്കാൻ തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്ന് സർക്കാർ ഉത്തരവ്.
ദീപാവലി ദിനാശംസകൾ
Briefing Today
പൗരൻമാർക്ക് സർക്കാർ അനായാസം ലഭിക്കാൻ തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്ന് സർക്കാർ ഉത്തരവ്.
MEPPAYUR NEWS NEWS INDIA LINE.COM
www.newsindialine.com a venture of Democrat
ഇന്ന് വി.എസ്. ജന്മദിനം
വി.എസ്. അച്യുതാനന്ദൻ : കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ്, ഇടതുപക്ഷ രാഷ്ടീയ നായകൻ , ഇന്ത്യൻ സ്വാതന്ത്രസമര പോരാളി, ആക്ടിവിസ്റ്റ് എല്ലാമായിരുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ' അഥവാ വി.എസ്. അച്യുതാനന്ദൻെറ (ജനനം - 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല) ജന്മദിനം ഇന്ന് . ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. കേരളത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെട്ട നേതാവ്.
കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനം ഒക്ടോബർ 29 ന് ; പയ്യോളിയിൽ വിപുലമായി ആചരിക്കും.
പയ്യോളി: ഒക്ടോബർ 29 വൈകു 4 മണിക്ക് പയ്യോളി ‘പെരുമ ഓഡിറ്റോറിയത്തിൽ’ഡോ. തോമസ് ഐസക്കിൻ്റെ നേതൃത്വത്തിൽ “ശാസ്ത്ര സാങ്കേതിക വിദ്യയും വരുംകാല കേരളവും” എന്ന വിഷയത്തിൽ സംവാദം നടക്കും.’ഡോ. തോമസ് ഐസക്കിൻ്റെ നേതൃത്വത്തിൽ “ശാസ്ത്ര സാങ്കേതിക വിദ്യയും വരുംകാല കേരളവും” എന്ന വിഷയത്തിലാണ് സംവാദം.
പൗരൻമാർക്ക് സർക്കാർ അനായാസം ലഭിക്കാൻ തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്ന് സർക്കാർ ഉത്തരവ്.
07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം
റവന്യൂ വകുപ്പിൽ നിന്നും നൽകുന്ന ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ടതില്ല; സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും. പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയിരിക്കുന്നത്. മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂനിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല.തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുതസർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവ്.
1. ജാതി സർട്ടിഫിക്കറ്റ്, 2. റസിഡൻസ് സർട്ടിഫിക്കറ്റ്,
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,4. ലൈഫ് സർട്ടിഫിക്കറ്റ്,
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്, 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്, 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്,10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി
ജനന സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ എസ് എസ് എൽ സി,
അഡ്രസിനുള്ള തെളിവായി
വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.
റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി
ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.
മൈനോറിറ്റി സർട്ടിഫിക്കറ്റിനായി
എസ് എസ് എൽ സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
ലൈഫ് സർട്ടിഫിക്കറ്റിന്
ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്
വൺ ആൻഡ് ദ സെയിം
വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും
ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന്
റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും
കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന്
റേഷൻ കാർഡ് മതിയായ രേഖയാണ്.
ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്
ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐ ഡി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ജാതി സർട്ടിഫിക്കറ്റിന്
എസ് എസ് എൽ സി / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.
മിശ്രവിവാഹ സർട്ടിഫിക്കറ്റിന്
എസ് എസ് എൽ സി / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.
ഷീ ഗാർഡ്
പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം . പേരാമ്പ്ര മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുസ്തക പ്രകാശനവും ചിത്രങ്ങളുടെ പ്രദർശനവും നടന്നു
മേപ്പയ്യൂർ: പ്രമുഖ സംഗീതജ്ഞനും ചിത്രകാരനുമായ ആർ കെ മാധവൻ മാസ്റ്റർ രചിച്ച പുസ്തകത്തിൻറെ പ്രകാശനവും ചിത്രങ്ങളുടെ പ്രദർശനവും 'ഓർമ്മയിൽ ഒരു പൂക്കാലം ' ഇന്നലെ മേപ്പയ്യൂർ പാലിയേറ്റീവ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
ആദരിച്ചു.
മേപ്പയ്യൂർ: തെങ്ങ് കയറ്റത്തിനിടെ ഷോക്കേറ്റ തെങ്ങു കയറ്റ തൊഴിലാളി മേപ്പയ്യൂർ കൂനംവെള്ളികാവ് സ്വദേശി ദാമോദരനെ രക്ഷിച്ച മൂന്നു യുവാക്കളെ ആദരിച്ചു. ഫയർ ഫോഴ്സ് എത്തുന്നത് വരെ മരത്തിന് മുകളിൽ താങ്ങിനിർത്തിയ ചെറുവറ്റ പി.എം രാജൻ, ചോതയോത്ത് രമേശൻ, ബിജിത്ത് കൂളിക്കണ്ടി എന്നിവരെയാണ് സി.പി.എം മേപ്പയ്യൂർ കുടുംബ സംഗമവേദിയിൽ ആദരിച്ചത്. മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രാധാകൃഷ്ണൻ മൂന്ന് പേർക്കും മൊമെന്റോ നൽകി. സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെ.കെ വിജിത്ത് അദ്ധ്യക്ഷനായി.
കെ ലോഹ്യ ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി
മേപ്പയ്യൂർ: കെ. ലോഹ്യയെ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സിക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ നാമനിർദ്ദേശം ചെയ്തു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ലോഹ്യ വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡണ്ട്, യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട്, ജനതാദൾ എസ് സംസ്ഥാന സിക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള വനം വികസന കോർപ്പറേഷൻ ഡയറക്ടർ, സംസ്ഥാന ഖാദി ബോർഡ് മെമ്പർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ എന്നീ പദവികളികും വഹിച്ചിട്ടുണ്ട്. നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് വിവിധ ജയിലുകളിലായി 93 ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. മേപ്പയ്യൂർ സ്വദേശിയാണ്.
